യുഎഇയില്‍ വാട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത; പിഴ കോടികള്‍, കാത്തിരിക്കുന്നത് തടവും നാടുകടത്തലും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎഇയില്‍ വാട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത; പിഴ കോടികള്‍, കാത്തിരിക്കുന്നത് തടവും നാടുകടത്തലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 05:07 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി മറ്റൊരാളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ പങ്കുവെക്കുന്നത് യുഎഇയില്‍ കടുത്ത നിയമനടപടികള്‍ക്ക് കാരണമാകും. വ്യക്തിപരമായ സംഭാഷണങ്ങള്‍ കൈമാറുന്നതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമായി കണക്കാക്കും. മറ്റൊരാളുടെ സ്വകാര്യ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളോ ചിത്രങ്ങളോ അവരുടെ സമ്മതമില്ലാതെ ഗ്രൂപ്പുകളിലോ വ്യക്തികള്‍ക്കോ കൈമാറുന്നത് ഗുരുതരമായ കുറ്റമാണ്.

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളോ വ്യാജവാര്‍ത്തകളോ വന്നാല്‍ സന്ദേശം അയച്ച വ്യക്തിക്കൊപ്പം ഗ്രൂപ്പ് അഡ്മിനും തുല്യ ഉത്തരവാദിയായിരിക്കും. ഗ്രൂപ്പിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അഡ്മിന്‍മാര്‍ക്കെതിരെയും കേസെടുക്കും. അനുമതിയില്ലാതെ വോയിസ് ക്ലിപ്പുകളോ വീഡിയോകളോ പങ്കുവെക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി പരിഗണിച്ച് ശിക്ഷാനടപടികള്‍ സ്വീകരിക്കും.

രാജ്യത്തെ സൈബര്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ ഇവയാണ്. നിയമലംഘനത്തിന്റെ ഗൗരവമനുസരിച്ച് കോടിക്കണക്കിന് രൂപ (ദശലക്ഷക്കണക്കിന് ദിര്‍ഹം) പിഴയായി ഒടുക്കേണ്ടി വരും. പിഴയ്‌ക്ക് പുറമെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നേക്കാം. നിയമം ലംഘിക്കുന്നത് വിദേശികളാണെങ്കില്‍ ശിക്ഷാ കാലാവധിക്ക് ശേഷം രാജ്യത്തുനിന്ന് നാടുകടത്താനും സാധ്യതയുണ്ട്.

ഏതെങ്കിലും സന്ദേശം ഫോര്‍വേഡ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ ഉറപ്പുവരുത്തുക. വിദ്വേഷ പ്രസംഗങ്ങളും സ്ഥിരീകരിക്കാത്ത വാര്‍ത്തകളും ഡിജിറ്റല്‍ ഇടങ്ങളില്‍ പങ്കുവെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദുബായ് പോലീസും നിയമവിദഗ്‌ദ്ധരും നല്‍കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് വലിയ നിയമക്കുരുക്കുകള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

Tags: CrimewhatsappUAESharingscreenshot
Share
Tweet
SendShare

More News from this section

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies