ശതാബ്ദിയും ജനശതാബ്ദിയും ഇനി പുത്തന്‍ ലുക്കില്‍; വന്ദേ ഭാരത് മാതൃകയില്‍ അത്യാധുനിക നവീകരണത്തിനൊരുങ്ങി റെയില്‍വേ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശതാബ്ദിയും ജനശതാബ്ദിയും ഇനി പുത്തന്‍ ലുക്കില്‍; വന്ദേ ഭാരത് മാതൃകയില്‍ അത്യാധുനിക നവീകരണത്തിനൊരുങ്ങി റെയില്‍വേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 09:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതയ്‌ക്ക് പിന്നാലെ, രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ശതാബ്ദി, ജനശതാബ്ദി ട്രെയിനുകളുടെ മുഖച്ഛായ മാറ്റാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ട്രെയിനുകളുടെ ഉള്‍ഭാഗവും പുറംഭാഗവും ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് റെയില്‍വേ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ട്രെയിനുകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി റെയില്‍വേ ബോര്‍ഡ് എല്ലാ സോണുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രധാനമായും കോച്ചുകളുടെ ഫ്‌ലോറിംഗും പാനലുകളും പുതുക്കിപ്പണിയും. സീറ്റുകള്‍ക്ക് കൂടുതല്‍ സുഖപ്രദമായ കവറുകള്‍ നല്‍കുന്നതിനൊപ്പം ചാര്‍ജിംഗ് പോയിന്റുകളും സ്‌നാക്ക് ടേബിളുകളും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് മാറ്റും. യാത്രക്കാരുടെ പ്രധാന പരാതിയായ ശുചിമുറികളില്‍ ആധുനിക ഫിറ്റിംഗുകളും മെച്ചപ്പെട്ട ഡ്രെയിനേജ് സംവിധാനവും ഉറപ്പാക്കും. കോച്ചുകളില്‍ സിസിടിവി നിരീക്ഷണം കര്‍ശനമാക്കും. ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.

ട്രെയിനുകള്‍ ഓടുമ്പോഴുണ്ടാകുന്ന കുലുക്കം കുറച്ച് സുഗമമായ യാത്ര ഉറപ്പാക്കാന്‍ സാങ്കേതിക പരിഷ്‌കാരങ്ങള്‍ വരുത്തും. വ്യക്തമായ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ട്രെയിനുകളുടെ പുറംഭാഗം കൂടുതല്‍ ആകര്‍ഷകമായ നിറങ്ങളില്‍ നവീകരിക്കും. രാജ്യത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന 25 ജോഡി ശതാബ്ദി ട്രെയിനുകളും ഇരുപതിലധികം ജനശതാബ്ദി എക്സ്പ്രസുകളുമാണ് ഈ വിപുലമായ നവീകരണ പദ്ധതിയുടെ ഭാഗമാകുന്നത്.

കോച്ചുകളിലെ പോരായ്മകള്‍ കൃത്യമായി കണ്ടെത്താനും അവ സമയബന്ധിതമായി പരിഹരിക്കാനുമുള്ള വിശദമായ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കാന്‍ എല്ലാ സോണുകളോടും റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ട്രെയിനുകളിലെ സേവന നിലവാരം വന്ദേ ഭാരതിന് തുല്യമായി ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.

Tags: indian railwayupgradeshadhabthijanashadhabthi
ShareTweetSendShare

More News from this section

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies