ഗാങ്‌ടോക്ക്: ഫുട്ബോൾ താരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാവിലെ സിക്കിമിലെ ഗാങ്‌ടോക്കിലെത്തിയ പ്രധാനമന്ത്രി തന്റെ “യുവ സുഹൃത്തുക്കൾക്കൊപ്പം” പന്തുതട്ടാൻ എത്തി. ട്രാക്ക് പാൻ്റും ഫുട്ബോൾ ഷൂസുമണിഞ്ഞ് തികച്ചും സ്പോർട്സ്മാൻ ലുക്കിലാണ് മോദി മൈതാനത്തിറങ്ങിയത്.
“സിക്കിമിലെ മനോഹരമായ ഒരു പ്രഭാതത്തിൽ എന്റെ യുവ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല” എന്ന അടിക്കുറിപ്പോടെ അദ്ദേഹം പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
ഫുട്ബോളിനെ ജീവശ്വാസമായി കാണുന്ന ബംഗാൾ ജനതയ്‌ക്കുള്ള ഒരു പ്രതീകാത്മക സന്ദേശം കൂടിയാണ് ഇത്.

അയൽ സംസ്ഥാനമായ സിക്കിമിലെ മൈതാനത്ത് കുട്ടികൾക്കൊപ്പം ചിരിച്ചും കളിച്ചും പന്തുതട്ടിയും നീങ്ങിയ പ്രധാനമന്ത്രിയുടെ ഈ ലാളിത്യം നിറഞ്ഞ നിമിഷങ്ങൾ കായിക പ്രേമികൾക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.















