തിരുവനന്തപുരം: മാറനല്ലൂരിൽ ട്രെയിൻ തട്ടി ജേണലിസം വിദ്യാർത്ഥി മരിച്ചു. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥിയായ ദീപു (21) നെയാണ് ഇന്ന് രാവിലെ ഏഴരയോടെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാസത്തെ ജേണലിസം പരീക്ഷ മുടങ്ങിയതിന്റെ സങ്കടത്തിലായിരുന്നു ദീപു എന്നാണ് പ്രാഥമിക വിവരം. കൊച്ചുവേളി – നാഗർകോവിൽ പാസഞ്ചർ ട്രെയിനിനു മുന്നിലാണ് അപകടം നടന്നത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.















