നെടുംകണ്ടം കൊലപാതകം: അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയത് താനാണെന്ന് സജി; കുറ്റസമ്മതം നടത്തി പ്രതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെടുംകണ്ടം കൊലപാതകം: അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയത് താനാണെന്ന് സജി; കുറ്റസമ്മതം നടത്തി പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 06:03 pm IST
Facebook
Twitter
WhatsAppTelegram

നെടുംകണ്ടം: പച്ചടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കാണാതായ മേരിക്കുട്ടിയെയും മകന്‍ റെജിയെയും കൊലപ്പെടുത്തി വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയതാണെന്ന് പിടിയിലായ ഇളയ മകന്‍ സജി പോലീസിനോട് സമ്മതിച്ചു. ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. മേരിക്കുട്ടിയെയും റെജിയെയും കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ സജി നല്‍കിയ മറുപടികള്‍ സംശയാസ്പദമായിരുന്നു. വിവരം അറിഞ്ഞെത്തിയ സഹോദരി നല്‍കിയ പരാതിയിലാണ് പോലീസ് വീട്ടുവളപ്പില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് നടത്തിയ ഖനനത്തിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ മേരിക്കുട്ടിയുടേതും റെജിയുടേതും തന്നെയെന്ന് പോലീസ് ഉറപ്പിച്ചു. ഇന്ന് പൂര്‍ത്തിയാകുന്ന പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കൊലപാതകം നടന്ന രീതിയെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും. ഏപ്രില്‍ 9-ന് ശേഷമാണ് ഇരുവരെയും കാണാതായത്. പുതിയ സാഹചര്യത്തില്‍, സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനവും വീണ്ടും അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചു. 2018-ലാണ് സമാനമായ സാഹചര്യത്തില്‍ മാത്യുവിനെ കാണാതായത്. അന്ന് നടന്ന അന്വേഷണത്തില്‍ കാര്യമായ സൂചനകള്‍ ലഭിച്ചിരുന്നില്ല.

എന്നാല്‍ വീട്ടിലെ മറ്റ് രണ്ട് അംഗങ്ങള്‍ കൂടി ഇത്തരത്തില്‍ കൊല്ലപ്പെട്ടതോടെ പഴയ കേസില്‍ സജിക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കും. നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഒടുവില്‍ പ്രതിയെ വലയിലാക്കിയത്. കുടുംബപരമായ തര്‍ക്കങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് ചോദിച്ചുവരികയാണ്. പ്രതിയെ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന.

Tags: CrimeIdukkisaji confesspolice questioning
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies