സുല്‍ത്താന്‍ ബത്തേരി: ബീനാച്ചി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പില്‍ അബ്ദുള്ള-ഹസ്ന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫാദില്‍ (14) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നോവിലാഴ്‌ത്തിയ സംഭവം പുറംലോകമറിഞ്ഞത്. ഇന്ന് രാവിലെ ആറരയോടെ വീടിന്റെ ഹാളിലാണ് മുഹമ്മദ് ഫാദിലിനെ തൂങ്ങിയ നിലയില്‍ കുടുംബാംഗങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ആദില്‍, മുഹമ്മദ് റബീദ് എന്നിവര്‍ സഹോദരങ്ങളാണ്. മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയുടെ വേര്‍പാട് ബീനാച്ചി സ്‌കൂളിനും പ്രദേശവാസികള്‍ക്കും വലിയ ആഘാതമായിരിക്കുകയാണ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.















