രാമക്ഷേത്രം ഭാരതത്തിന്റെ ആത്മഗൗരവത്തിന്റെ അടയാളം; സാംസ്‌കാരിക നവോത്ഥാനത്തിന് തുടക്കമായെന്ന് ഭയ്യാജി ജോഷി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്രം ഭാരതത്തിന്റെ ആത്മഗൗരവത്തിന്റെ അടയാളം; സാംസ്‌കാരിക നവോത്ഥാനത്തിന് തുടക്കമായെന്ന് ഭയ്യാജി ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 07:05 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂര്‍: അയോധ്യയിലെ ശ്രീരാമക്ഷേത്രം കേവലമൊരു ക്ഷേത്രമല്ലെന്നും മറിച്ച് വിദേശാധിപത്യത്തിനെതിരെ ഭാരതീയര്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ വിജയമാണെന്നും ഭയ്യാജി ജോഷി. നാഗ്പൂരിലെ രേശിംബാഗില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സേവാസമിതി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളികളായ പ്രമുഖരെ ആദരിക്കുന്നതിനായാണ് സമ്മേളനം നടന്നത്.

നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശത്തിന്റെ കറകള്‍ മായ്ച്ചു കളയുന്ന ഒന്നാണ് രാമക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ഭൂമിക്ക് വേണ്ടിയുള്ള തര്‍ക്കമായിരുന്നില്ല, മറിച്ച് ഭാരതത്തിന്റെ നഷ്ടപ്പെട്ട ആത്മാവിനെ വീണ്ടെടുക്കാനുള്ള യാത്രയായിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ ഈ ലക്ഷ്യത്തിനായി നടത്തിയ വലിയ ത്യാഗങ്ങളുടെയും ബലിദാനങ്ങളുടെയും പരിസമാപ്തിയാണ് ഇന്നു കാണുന്ന ഈ പുണ്യക്ഷേത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രനിര്‍മ്മാണം ഭാരതത്തില്‍ പുതിയൊരു സാംസ്‌കാരിക നവോത്ഥാനത്തിന് തുടക്കമിട്ടതായി ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു. ഇതിന്റെ പ്രധാന പ്രത്യേകതകള്‍ അദ്ദേഹം അക്കമിട്ടു നിരത്തി. രാമക്ഷേത്രം എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുന്ന കേന്ദ്രമായി മാറണം. വരുംതലമുറയ്‌ക്ക് ഭാരതീയ പാരമ്പര്യത്തെയും ധാര്‍മ്മിക മൂല്യങ്ങളെയും കുറിച്ച് അറിവ് നല്‍കുന്ന പാഠശാലയായി ഈ ക്ഷേത്രം നിലകൊള്ളും. രാമരാജ്യത്തിന്റെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ഭാരതം ലോകത്തിന് തന്നെ മാതൃകയാകണം.

ഭാരതീയരുടെ ആത്മഗൗരവം വീണ്ടെടുക്കപ്പെട്ട ഈ നിമിഷം ചരിത്രപരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മഹര്‍ഷി വ്യാസ് സഭാഗൃഹത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. വരും നാളുകളില്‍ രാമക്ഷേത്രം ഭാരതത്തിന്റെ സാംസ്‌കാരിക കരുത്തിന്റെ പ്രതീകമായി അറിയപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Tags: RSSayodhyaRama templebhayyaji jhoshi
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies