കൊൽക്കത്ത: ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത മണ്ഡലത്തില്‍ റീപോളിങ് വേണമെന്നാവശ്യപ്പെട്ട് ബിജെപി. വോട്ടിംഗ് കേന്ദ്രങ്ങളിൽ ബിജെപിയുടെ ചിഹ്നം മറച്ച് ടേപ്പ് ഒട്ടിച്ചു ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടു. ഫാൽത്തയിലെ 144-ാം നമ്പർ ബൂത്തിന്റെ ഹരിദംഗ ഹൈസ്കൂളിലുളള ഒരു ബൂത്തിലെ വീഡിയോയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുന്നത് തടയാനായുളള സംഘടിത ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
മമതാ ബാനർജിയുടെ അനന്തരവനും ടിഎംസി എംപിയുമായ അഭിഷേക് ബാനർജിയുടെ ‘ഗുണ്ടാരാജ്’ കൊടികുത്തി വാഴുന്ന പ്രദേശമാണ് ഫാൽത്ത. കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകരെ അഭിഷേക് ബാനർജി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇവിടത്തെ തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാനും ക്രിമിനൽ പശ്ചാത്തലമുണ്ട്. മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിൽ ഇയാൾക്കെതിരെ വലിയ ക്രമക്കേട് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജഹാംഗീർ ഖാന്റെ വീടിന്റെ പരിസരവും കേന്ദ്രസേന നിലയുറപ്പിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് എന്നിവരോട് വിഷയം ധരിപ്പിച്ചതായി പ്രതിപക്ഷ നേതാവും ഭവാനിപൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുവേന്ദു അധികാരി പറഞ്ഞു















