തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പ്രവചനം. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫിനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. 72 മുതൽ 84 സീറ്റുകൾ വരെ യുഡിഎഫ് നേടും എന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എൽഡിഎഫ് 52 മുതൽ 61 സീറ്റുകൾ വരെ നേടാനാണ് സാധ്യതയുള്ളത്. അതേസമയം കേരളത്തിൽ എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടുമെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 78 മുതൽ 90 വരെ സീറ്റുകൾ നേടും. എൽ ഡി എഫിന് 49 മുതൽ 62 വരെ സീറ്റുകളാണന് പ്രവചനം. എൻ ഡി എയ്ക്ക് 3 സീറ്റുകൾ വരെയാണ് പ്രവചനം
പി മാർക്ക് എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 71 മുതൽ 79 വരെ സീറ്റുകൾ നേടും. എൽ ഡി എഫിന് 62 മുതൽ 69 വരെ സീറ്റുകളാണ് പ്രവചനം. എൻ ഡി എയ്ക്ക് 4 സീറ്റുകൾ വരെയാണ് പ്രവചനം .
മാട്രിസ് എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 70 മുതൽ 75 വരെ സീറ്റുകൾ നേടും. എൽ ഡി എഫിന് 62 മുതൽ 69 വരെ സീറ്റുകളാണ് പ്രവചനം. എൻ ഡി എയ്ക്ക് 4 സീറ്റുകൾ വരെയാണ് പ്രവചനം .
പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 75 മുതൽ 85 വരെ സീറ്റുകൾ നേടും. എൽ ഡി എഫിന് 55 മുതൽ 65 വരെ സീറ്റുകളാണ് പ്രവചനം. എൻ ഡി എയ്ക്ക് 3 സീറ്റുകൾ വരെയാണ് പ്രവചനം
.
സി എൻ എൻ ന്യൂസ് 18 എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 70 മുതൽ 80 വരെ സീറ്റുകൾ നേടും. എൽ ഡി എഫിന് 58 മുതൽ 68 വരെ സീറ്റുകളാണ് പ്രവചനം. എൻ ഡി എയ്ക്ക് 4 സീറ്റുകൾ വരെയാണ് പ്രവചനം.
ജെ വി സി എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 72 മുതൽ 84 വരെ സീറ്റുകൾ നേടും. എൽ ഡി എഫിന് 52 മുതൽ 64 വരെ സീറ്റുകളാണ് പ്രവചനം. എൻ ഡി എയ്ക്ക് 7 സീറ്റുകൾ വരെയാണ് പ്രവചനം
പുതുച്ചേരിയിൽ എൻഡിഎ തുടരും എന്നാണ് പ്രവചനം . അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നു അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും. പശ്ചിമ ബംഗാളിൽ ബിജിപി വിജയിക്കും. തമിഴ് നാട്ടിൽ ഡി എം കെ സർക്കാർ തുടരും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.















