സിനിമ നിര്‍മ്മാണത്തിലെ കനത്ത സാമ്പത്തിക തകര്‍ത്ത; ബാധ്യതയായി; തകര്‍ന്നുപോയെന്ന് നടന്‍ സുബീഷ് സുധി; രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമ നിര്‍മ്മാണത്തിലെ കനത്ത സാമ്പത്തിക തകര്‍ത്ത; ബാധ്യതയായി; തകര്‍ന്നുപോയെന്ന് നടന്‍ സുബീഷ് സുധി; രണ്ടുതവണ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2026, 06:15 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സിനിമ നിര്‍മ്മാണത്തിലെ കനത്ത സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന് താന്‍ കടുത്ത ജീവിതപ്രതിസന്ധിയിലാണെന്ന് തുറന്നുപറഞ്ഞ് നടന്‍ സുബീഷ് സുധി. കടബാധ്യതകള്‍ താങ്ങാനാവാതെ രണ്ടുതവണ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതായും സുഹൃത്തുക്കളുടെയും പോലീസിന്റെയും ഇടപെടലിലൂടെയാണ് താന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്നും താരം വെളിപ്പെടുത്തി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി എണ്‍പതോളം ചിത്രങ്ങളില്‍ വേഷമിട്ട സുബീഷ് നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’. എന്നാല്‍ സിനിമയുടെ തുടക്കം മുതല്‍ തന്നെ പ്രതിസന്ധികള്‍ പിന്തുടര്‍ന്നിരുന്നതായി സുബീഷ് പറയുന്നു.

ചിത്രത്തിന്റെ പേരില്‍ നിന്ന് ‘ഭാരതം’ എന്ന വാക്ക് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കിയത് റിലീസിന് മുന്‍പ് തിരിച്ചടിയായി. സിനിമ പുറത്തിറങ്ങുന്നതിന് വെറും രണ്ട് ദിവസം മുന്‍പ് തിരക്കഥാകൃത്ത് നിസാം അന്തരിച്ചു. ‘പ്രേമലു’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ തീയേറ്ററുകളില്‍ തരംഗമായിരുന്ന സമയത്താണ് ഈ ചെറിയ ചിത്രം റിലീസ് ചെയ്തത്. പരീക്ഷാക്കാലവും നോമ്പ് മാസവും സിനിമയെ സാമ്പത്തികമായി ബാധിച്ചു. സിനിമയുടെ വിതരണാവകാശത്തിനായി ബോംബെയില്‍ പോയപ്പോള്‍ ഏജന്റുമാര്‍ പണം വാങ്ങി പറ്റിച്ചതായും സുബീഷ് വെളിപ്പെടുത്തി.

സിനിമ പരാജയപ്പെട്ടതോടെ കടം നല്‍കിയവര്‍ നിയമനടപടിയുമായി മുന്നോട്ട് പോയത് സുബീഷിനെ കൂടുതല്‍ തളര്‍ത്തി. ‘എന്റെ വീട് ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. കേസ് നിലവില്‍ വാറണ്ട് ആയിക്കഴിഞ്ഞു. എപ്പോള്‍ വേണമെങ്കിലും ജയിലിലാകാം എന്ന അവസ്ഥ. കടം തന്നവര്‍ നിരന്തരം വിളിക്കുന്നു. നല്ല കാലത്ത് കൂടെയുണ്ടായിരുന്നവര്‍ ഇപ്പോള്‍ ഫോണ്‍ പോലും എടുക്കുന്നില്ല.’ – സുബീഷ് സുധി. രണ്ടു തവണ ആത്മഹത്യയ്‌ക്ക് ശ്രമിച്ചപ്പോള്‍ സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഇടപെടുകയായിരുന്നു. ഡിസിപി അശ്വതി മാഡം നല്‍കിയ ആശ്വാസവാക്കുകളാണ് ജീവിതത്തിലേക്ക് തിരികെ വരാന്‍ ധൈര്യം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നോടൊപ്പം സിനിമയില്‍ സഹകരിച്ച മറ്റ് നിര്‍മ്മാതാക്കളും സമാനമായ സാമ്പത്തിക തകര്‍ച്ചയിലാണെന്ന് സുബീഷ് പറഞ്ഞു. തീയേറ്ററുകളില്‍ നല്ല അഭിപ്രായം നേടിയിട്ടും നിര്‍ഭാഗ്യം കൊണ്ട് തകര്‍ന്നുപോയ ഈ സിനിമയുടെ ബാധ്യതകളില്‍ നിന്ന് കരകയറാന്‍ കേരളം കൂടെയുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതിജീവനത്തിനായി ആരെങ്കിലും കനിവു കാട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരന്‍.

Tags: suicide attemptsubish sudhifinancial crisi
Share
Tweet
SendShare

More News from this section

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies