ഹോം വോട്ടിംഗ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥർക്ക് പ്രതിഫലം നൽകിയില്ല
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹോം വോട്ടിംഗ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥർക്ക് പ്രതിഫലം നൽകിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2026, 05:43 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീടുകളിൽ പോയി ഹോം വോട്ടിങ് ഡ്യൂട്ടി ചെയ്ത ഉ​ദ്യോ​ഗസ്ഥർക്ക് ഇതുവരെ പ്രതിഫലം ലഭിച്ചില്ല. ശാരീരിക അവശതയുളള 85 വയസ്സിനു മുകളിൽ പ്രായമുളള മുതിർന്ന പൗരർ, ഭിന്നശേഷി വിഭാ​ഗം വോട്ടർമാർ എന്നിവർക്ക് വേണ്ടിയാണ് വീട്ടിൽ പോയി വോട്ട് രേഖപ്പെടുത്തിയത്. ഇത്തരത്തിൽ ജില്ലയിൽ 14,376 വോട്ടർമാർ വോട്ട് ചെയ്തിരുന്നു. 85 വയസ്സിനു മുകളിലുളള 10,384 പേരും ഭിന്നശേഷിക്കാരായ 3,992 പേരുമാണ് വീട്ടിലെ വോട്ട് രേഖപ്പെടുത്തിയത്. മാർച്ച് 30 മുതൽ ഏപ്രിൽ 4 വരെയാണ് ജില്ലയിൽ ഹോം വോട്ടിങ് നടന്നത്.

പ്രതിഫലത്തി​ന്റെ കാര്യം അന്വേഷിക്കുമ്പോൾ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഹോം വോട്ടിങ് ചെയ്ത ഉ​ദ്യോ​ഗസ്ഥർക്ക് ഒരുമിച്ചാണ് പ്രതിഫലം നൽകുകയെന്നും ചില മണ്ഡലങ്ങളിലെ ഉ​ദ്യോ​ഗസ്ഥരുടെ വിവരങ്ങളും അക്കൗണ്ട് വിശദാംശങ്ങളും ലഭിക്കാത്തത് കൊണ്ടാണ് വൈകുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
എന്നാൽ ഹോം വോട്ടിങ് കഴിഞ്ഞിട്ട് 20 ​ദിവസവും വോട്ടെടുപ്പ് കഴിഞ്ഞിട്ട് 15 ദിവസവും പിന്നിട്ടിട്ടും ഇതുവരെ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ലേ എന്ന ചോദ്യമാണ് ഉ​ദ്യോ​ഗസ്ഥർ ഉയർത്തുന്നത്. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റ​ന്റ് പോളിങ് ഓഫീസർ, വിഡിയോ​ഗ്രാഫർ, സൂക്ഷ്മ നിരീക്ഷകൻ, പോലീസ് എന്നിവർ അടങ്ങുന്നതാണ് ഹോം വോട്ടിങ് നടത്താനുളള ഒരു സംഘം. അതതു മേഖലകളിലെ ബിഎൽഒമാരും ഇവരുടെ കൂടെ ചേരും. ഇത്തരത്തിൽ 11 മണ്ഡലങ്ങളിലായി 137 പോളിങ് സംഘങ്ങളും 22 റിസർവ് സംഘങ്ങളും ഉൾപ്പെടെ 159 പോളിങ് സംഘങ്ങളുടെ നേതൃത്വത്തിലാണ് ഹോം വോട്ടിങ് നടത്തിയത്.

മാർച്ച് 30ന് ആരംഭിച്ച ഹോം വോട്ടിങിനായി ഉ​ദ്യോ​ഗസ്ഥർക്ക് 28ന് ആണ് നിർദ്ദേശം ലഭിക്കുന്നത്. 29 ന് പരിശീലനം നടത്തി നേരെ ഹോം വോട്ടിങ് ആരംഭിക്കുകയായിരുന്നു. പെസഹ വ്യാഴം, ഈസ്റ്റർ തുടങ്ങിയ അവധി ദിവസങ്ങളിൽ അ‌ടക്കം വീടുകളിൽ പോയി വോട്ട് രേഖപ്പെടുത്തിയ ഉ​ദ്യോ​ഗസ്ഥർക്കാണ് ഇതുവരെ പ്രതിഫലം ലഭിക്കാതിരിക്കുന്നത്.

Tags: SUBHOME VOTING WORK
ShareTweetSendShare

More News from this section

കൗണ്‍സലിങ്ങില്‍ സത്യം പുറത്ത്; മേല്‍പ്പറമ്പില്‍ പിതാവിനെതിരെയുള്ള പോക്‌സോ കേസ് വ്യാജം, പെണ്‍കുട്ടിയെ കെണിയിലാക്കിയത് ഒളിവില്‍ പോയ സ്‌നേഹ മെര്‍ലിന്‍

രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം; ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി പത്മകുമാറിനെ സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഎം

നിപ്പ പ്രതിരോധം: കോഴിക്കോട്ട് ചികിത്സയിലുള്ള രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധനാഫലം വീണ്ടും നെഗറ്റീവ്

കെ എസ് ആര്‍ ടി സി സൗജന്യ യാത്ര പദ്ധതി ഉദ്ഘാടന യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

എന്‍. ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു

ബംഗാളിലെ ബിജെപി സർക്കാർ എല്ലാം ബസുകളിലും യാത്ര സൗജന്യമാക്കി; കേരളത്തിൽ കോൺഗ്രസ് വെറും ഓർഡിനറിയിൽ മാത്രമാക്കി ഒതുക്കി; വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി അംഗീകരിക്കാനാവില്ല: രാജീവ് ചന്ദ്രശേഖർ

Latest News

യു.എസ്-ഇറാന്‍ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഗോള വിപണിയിലും ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ മുന്നേറ്റം

ഇന്ത്യയ്‌ക്ക് വീണ്ടും അഭിമാന നിമിഷം; ‘ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍’ വിജയകരമായി പരീക്ഷിച്ച് ഡി.ആര്‍.ഡി.ഒ

മൈസൂരുവില്‍ പബ്ബില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ജയ്പൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെ നാടകീയ രംഗങ്ങള്‍; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെയ്‌ക്ക് നേരെ ആക്രമണം, രണ്ടുപേര്‍ കസ്റ്റഡിയില്‍

ലോകകപ്പില്‍ വിപ്ലവം സൃഷ്ടിച്ച് ‘ക്രിക്കറ്റ് സാങ്കേതികവിദ്യ’; അസിസ്റ്റന്റ് റഫറിയുടെ പിഴവ് തിരുത്തി വാര്‍, സ്വീഡന് വമ്പന്‍ ജയം

ഇന്ത്യ – സ്ലൊവാക്യ ബന്ധം ഇനി ‘സമഗ്ര പങ്കാളിത്തം’; രക്ഷാസമിതിയില്‍ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം വേണമെന്ന് സ്ലൊവാക്യ

യുഎസ് – ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ നാവിക സംഘടന; കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

ലോകകപ്പ് പോരാട്ടത്തിന് സ്‌പെയിന്‍; കേപ് വെര്‍ദെയ്‌ക്കെതിരെ ലാമിന്‍ യമാല്‍ ആദ്യ ഇലവനിലുണ്ടാകില്ല; റയല്‍ മാഡ്രിഡ് താരങ്ങളില്ലാതെ സ്പാനിഷ് പട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies