കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളിയായ കളളന്‍ കിണറ്റില്‍ വീണു. മോഷണശ്രമത്തിനിടെയാണ് സംഭവം. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന്‍ വീണത്.
ആദ്യം, കിണറ്റില്‍ തേങ്ങ വീണതാണെന്നാണ് കുഞ്ഞബ്ദുളളയുടെ ഭാര്യ കരുതിയത്. ഇന്ന് രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നി നീങ്ങിയത് നേരെയാക്കിയ ശേഷം വെളളം കോരുന്ന സമയത്താണ് കിണറ്റിനകത്ത് ആളെ കാണുന്നത്. ഉടൻ തന്നെ കുഞ്ഞബ്ദുളളയും മകനും പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഇവർ നെറ്റ് ഉപയോഗിച്ച് കിണറ്റില്‍ നിന്നും കളളനെ കയറ്റി. ശേഷം ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.കുളിമുറി വഴി വീട്ടിനുളളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റി കിണറ്റില്‍ വീണതാകാമെന്നാണ് സംശയം.















