മംഗളാദേവി ഉത്സവത്തിനിടെ ഇടിമിന്നല്‍: പോലീസുകാരനടക്കം 11 പേര്‍ക്ക് പരിക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മംഗളാദേവി ഉത്സവത്തിനിടെ ഇടിമിന്നല്‍: പോലീസുകാരനടക്കം 11 പേര്‍ക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2026, 09:49 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്ര പൗര്‍ണ്ണമി ഉത്സവത്തിനെത്തിയ തീര്‍ത്ഥാടകര്‍ക്ക് ഇടിമിന്നലേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കാനനപാതയിലെ ഒന്‍പതാം വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും തമിഴ്നാട് സ്വദേശികളായ തീര്‍ത്ഥാടകരുമടക്കം 11 പേര്‍ക്കാണ് പരിക്കേറ്റത്. ഉത്സവത്തിന് ശേഷം മലയിറങ്ങി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ശക്തമായ ഇടിമിന്നലുണ്ടായത്.

മിന്നലിന്റെ ആഘാതത്തില്‍ പാതയിലുണ്ടായിരുന്നവര്‍ നിലത്തു വീഴുകയായിരുന്നു. ഇടുക്കി ജില്ലാ ആസ്ഥാനത്തെ സി.പി.ഒ അന്‍സാറിന്റെ ഇടത് കൈമുട്ടിന് വീഴ്ചയില്‍ പൊട്ടലേറ്റു. അദ്ദേഹത്തെ ഉടന്‍ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്വദേശി വിഷ്ണു, കമ്പം സ്വദേശി ധനലക്ഷ്മി, ചിന്നമന്നൂര്‍ സ്വദേശികളായ ലോകമണി, പൊന്നു സ്വമി, തൃശ്ശൂര്‍ സ്വദേശികളായ രമ്യ, ബ്രോണ്‍സ്‌കി, കട്ടപ്പന സ്വദേശികളായ ഗിരീഷ്, ശ്രീലക്ഷ്മി, ഏറ്റുമാനൂര്‍ സ്വദേശികളായ അശ്വതി, അഭിനന്ദ് എന്നവര്‍ക്കാണ് പരിക്കേറ്റത്.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും എല്ലാവരും പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇടിമിന്നലിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. കാര്‍മേഘം കണ്ടുതുടങ്ങുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ഇടിമിന്നല്‍ ദൃശ്യമായില്ലെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. മൈതാനങ്ങള്‍, മരച്ചുവടുകള്‍, മലമുകളിലെ പാറക്കൂട്ടങ്ങള്‍ എന്നിവിടങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം.

ഇടിമിന്നല്‍ സമയത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്ലഗ്ഗുകള്‍ ഊരിയിടുകയും ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. മനുഷ്യജീവനും വൈദ്യുത ശൃംഖലകള്‍ക്കും വലിയ നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയുള്ളതിനാല്‍ ഇടിമിന്നല്‍ സമയത്ത് ജാഗ്രത കൈവിടരുതെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Tags: lightningiduki11 injured
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies