മൈസൂരിലെ നഴ്‌സിങ് ഹോസ്റ്റലുകളില്‍ ഭക്ഷണത്തിന് പകരം 'മാലിന്യം'; പരാതിപ്പെട്ടാല്‍ ഭീഷണിയെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൈസൂരിലെ നഴ്‌സിങ് ഹോസ്റ്റലുകളില്‍ ഭക്ഷണത്തിന് പകരം ‘മാലിന്യം’; പരാതിപ്പെട്ടാല്‍ ഭീഷണിയെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 09:54 am IST
FacebookTwitterWhatsAppTelegram

മൈസൂരു: മൈസൂരിലെ വിവിധ നഴ്‌സിങ് കോളേജ് ഹോസ്റ്റലുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയാകുന്നതായി പരാതി. ഹോസ്റ്റല്‍ മെസ്സുകളില്‍ നല്‍കുന്ന ഭക്ഷണത്തില്‍ പ്ലാസ്റ്റിക്കും ചത്ത പാറ്റകളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പതിവാണെന്നും ഇത് ചോദ്യം ചെയ്യുന്നവരെ അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസ് എന്ന ഏജന്‍സിയാണ് ഇവിടത്തെ കോമണ്‍ മെസ്സുകളില്‍ ഭക്ഷണം എത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പ്രകാരം ഭക്ഷണത്തിന്റെ ചോറിനുള്ളില്‍ ചത്ത പാറ്റകളെ കണ്ടെത്തി. കോഴിക്കറിയില്‍ വൃത്തിയാക്കാത്ത തൂവലുകളും മറ്റ് അവശിഷ്ടങ്ങളും കാണപ്പെട്ടു. ചപ്പാത്തിക്കുള്ളില്‍ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ കണ്ടെത്തിയതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പ്രതിവര്‍ഷം 80,000 രൂപ വരെയാണ് മെസ് ഫീസായി ഓരോ വിദ്യാര്‍ത്ഥിയും നല്‍കുന്നത്. ഇത്രയും വലിയ തുക വാങ്ങിയിട്ടും നല്‍കുന്നത് വിഷതുല്യമായ ഭക്ഷണമാണെന്നാണ് പരാതി. വൃത്തിഹീനമായ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുന്ന വിദ്യാര്‍ത്ഥികളെ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്‌ക്കുമെന്നും കോഴ്‌സ് കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കില്ലെന്നും പറഞ്ഞ് കോളേജ് അധികൃതര്‍ വിരട്ടുന്നു.

മാശം ഭക്ഷണം കഴിച്ച് പലര്‍ക്കും തുടര്‍ച്ചയായി ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മൈസൂരില്‍ പഠിക്കുന്ന നൂറുകണക്കിന് മലയാളി വിദ്യാര്‍ത്ഥികളുടെ ഭാവിയും ആരോഗ്യവും വെച്ചാണ് അധികൃതര്‍ പന്താടുന്നത്. പഠനം മുടങ്ങുമെന്ന ഭയം കാരണം പലരും പരസ്യമായി പ്രതികരിക്കാന്‍ മടിക്കുകയാണ്. സംഭവത്തില്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Tags: CANTEENunsanitary foodmysore mayalai students
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies