500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിയിട്ടു; പുനലൂരിലെ ബോര്‍ഡിങ് സ്‌കൂളില്‍ ക്രൂരത; കുട്ടിയുടെ കഴുത്തിന് പരിക്ക; സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിയിട്ടു; പുനലൂരിലെ ബോര്‍ഡിങ് സ്‌കൂളില്‍ ക്രൂരത; കുട്ടിയുടെ കഴുത്തിന് പരിക്ക; സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 01:18 pm IST
Facebook
Twitter
WhatsAppTelegram

പുനലൂര്‍: വെട്ടിത്തിട്ടയിലെ പെന്തക്കോസ്ത് സഭയുടെ നിയന്ത്രണത്തിലുള്ള ‘ലിവിങ് വാട്ടര്‍’ ബോര്‍ഡിങ് സ്‌കൂളില്‍ 12 വയസ്സുകാരനെതിരെ അതിക്രൂരമായ പീഡനം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വാര്‍ഡന്‍ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെയും പാചകക്കാരനെയും പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവര്‍ത്തിച്ചു പറഞ്ഞിട്ടും വാര്‍ഡന്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. കുട്ടിയുടെ കാലുകള്‍ കയറില്‍ കെട്ടി തലകീഴായി തൂക്കിയിടുകയും താഴേക്ക് ഇടുമെന്ന് ഭീഷണിപ്പെടുത്തി ഭയപ്പെടുത്തുകയും ചെയ്തു. കുറ്റം സമ്മതിപ്പിക്കാനായി കുട്ടിയെ ശാരീരികമായി മര്‍ദ്ദിച്ചതായും മൊഴിയിലുണ്ട്. പേടി കാരണം കുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല.

അടൂര്‍ സ്വദേശികളായ മാതാപിതാക്കള്‍ മകനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ട മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചതോടെ കുട്ടി കരഞ്ഞുകൊണ്ട് നടന്ന കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. കഴുത്തിന് വേദന ഉണ്ടെന്ന് പറഞ്ഞ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ സ്ഥാപന അധികൃതരും സഭാനേതാക്കളും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. സ്‌കൂളിന്റെ പേര് ചീത്തയാകാതിരിക്കാന്‍ കുടുംബത്തെ സ്വാധീനിക്കാന്‍ നോക്കിയെങ്കിലും മാതാപിതാക്കള്‍ വഴങ്ങിയില്ല. ബോര്‍ഡിങ് സ്‌കൂള്‍ ആയതുകൊണ്ട് തന്നെ വെക്കേഷന്‍ സമയത്ത് മാത്രമേ കുട്ടികളെ കാണാന്‍ മാതാപിതാക്കള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. വെക്കേഷന്‍ ആയിട്ടും കുട്ടിയെ വിടാതിരുന്നപ്പോള്‍ ചോദ്യം ചെയ്ത ബന്ധുക്കളോട് മെയ് പകുതി ആകുമ്പോള്‍ വിടാം എന്നാണ് ഹോസ്റ്റര്‍ അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരമാണ് കുട്ടിയെ വീട്ടിലേക്ക് അയക്കുന്നത്. തുടര്‍ന്നാണ് ഈ കൊടും ക്രൂരത പുറത്ത് അറിയുന്നത്. ഈ സ്ഥാപനത്തില്‍ കുട്ടികള്‍ക്ക് നേരെ മര്‍ദ്ദനം പതിവാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മുന്‍പ് ഇതേ കുട്ടിയെ ഒരു അധ്യാപിക മര്‍ദ്ദിച്ചിരുന്നുവെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.

കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. കുട്ടികളെ സംരക്ഷിക്കാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നടന്ന ഈ ക്രൂരതയില്‍ ബാലനീതി നിയമപ്രകാരമുള്ള കര്‍ശന വകുപ്പുകള്‍ ചുമത്താനാണ് സാധ്യത. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന ഈ സ്ഥാപനത്തിലെ മറ്റ് കുട്ടികളുടെ സുരക്ഷയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Tags: KollamPOLICE CASE12-year-old boythetf allegationboarding school
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies