കോട്ടയം: ഇത്തവണ പാലാ നിയസഭാ മണ്ഡലത്തില്‍ താമര വിരിയുമെന്ന ഉറച്ച വിശ്വാസവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്. മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും യു.ഡി.എഫും എന്‍.ഡി.എയും തമ്മിലാണ് പ്രധാന പോരാട്ടമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ബി.ജെ.പിക്ക് വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ അനുകൂലമായി മാറുമെന്നും ഷോണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിദേശ ഫണ്ടുകള്‍ നിയന്ത്രിക്കുന്ന എഫ്.സി.ആര്‍.എ നിയമം സാധാരണക്കാരെ ബാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് സഭകള്‍ക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അത് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തൊട്ടാകെ എട്ടു മുതല്‍ 15 വരെ സീറ്റുകളില്‍ ബി.ജെ.പി വിജയിക്കുമെന്നാണ് ഷോണ്‍ ജോര്‍ജിന്റെ വിലയിരുത്തല്‍. പൂഞ്ഞാറില്‍ തന്റെ പിതാവും ജനപക്ഷം നേതാവുമായ പി.സി. ജോര്‍ജ് മികച്ച ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തുമെന്നും അദ്ദേഹം പ്രവചിച്ചു. ‘പാലായിലെ ജനവിധി ഇത്തവണ രാഷ്‌ട്രീയ കേരളത്തെ ഞെട്ടിക്കും. സമുദായങ്ങളുടെ പിന്തുണയും വികസന രാഷ്‌ട്രീയവും ബി.ജെ.പിയെ വിജയത്തിലെത്തിക്കും.’















