തെലങ്കാനയില്‍ സിനിമയെ വെല്ലുന്ന ക്രൂരത; ബോണറ്റില്‍ തൂങ്ങിക്കിടന്ന പിതാവുമായി കാര്‍ പാഞ്ഞത് രണ്ട് കിലോമീറ്റര്‍; കാറുകാരനെ അന്വേഷിച്ച് പോലീസ്
Saturday, June 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെലങ്കാനയില്‍ സിനിമയെ വെല്ലുന്ന ക്രൂരത; ബോണറ്റില്‍ തൂങ്ങിക്കിടന്ന പിതാവുമായി കാര്‍ പാഞ്ഞത് രണ്ട് കിലോമീറ്റര്‍; കാറുകാരനെ അന്വേഷിച്ച് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2026, 09:14 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തെലങ്കാനയിലെ മീര്‍പേട്ടില്‍ നിന്നു ഞെട്ടിക്കുന്ന ഒരു റോഡ് അതിക്രമത്തിന്റെ വാര്‍ത്ത പുറത്തുവരുന്നു. സ്‌കൂട്ടറില്‍ കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍, മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി രണ്ടു കിലോമീറ്ററോളം ദൂരം അതിവേഗത്തില്‍ വാഹനമോടിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു. എസ്.കെ. ജിലാനി എന്നയാള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

മകനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു ജിലാനി. മീര്‍പേട്ടില്‍ വെച്ച് ഇവരുടെ വാഹനത്തില്‍ ഒരു കാര്‍ തട്ടിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇത് ചോദ്യം ചെയ്ത ജിലാനിയുടെ മകനെ കാര്‍ ഡ്രൈവര്‍ മര്‍ദ്ദിക്കുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്തു. വാഹനം മുന്നോട്ട് എടുത്തതോടെ മകന്‍ റോഡിലേക്ക് തെറിച്ചുവീണു.

മകനെ രക്ഷിക്കാനായി കാറിന് മുന്നിലേക്ക് ചാടിയ ജിലാനിയെയും വകവെക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തു. ഇതോടെ ജീവന്‍ രക്ഷിക്കാന്‍ ജിലാനി കാറിന്റെ ബോണറ്റില്‍ മുറുക്കിപ്പിടിച്ചു തൂങ്ങിക്കിടന്നു. എന്നാല്‍ വാഹനം നിര്‍ത്താന്‍ തയ്യാറാകാതിരുന്ന ഡ്രൈവര്‍ ജിലാനിയുമായി ബാലാപ്പൂര്‍ വരെ രണ്ട് കിലോമീറ്റര്‍ ദൂരം അപകടകരമായ രീതിയില്‍ കാറോടിച്ചു.

ഭീതിയോടെ ബോണറ്റില്‍ തൂങ്ങിക്കിടക്കുന്ന ജിലാനിയുടെ ദൃശ്യങ്ങള്‍ പിന്നാലെ വന്ന വാഹന യാത്രക്കാര്‍ പകര്‍ത്തിയത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാലാപ്പൂരില്‍ വെച്ച് വേഗത കുറച്ചപ്പോള്‍ ജിലാനി താഴെയിറങ്ങി. ഉടന്‍ തന്നെ ഡ്രൈവര്‍ കാറുമായി അമിതവേഗതയില്‍ പാഞ്ഞു. സംഭവത്തില്‍ മീര്‍പേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാര്‍ ഡ്രൈവറെ തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. വാഹനങ്ങള്‍ തമ്മിലുള്ള ചെറിയ തര്‍ക്കങ്ങള്‍ പോലും വലിയ അക്രമങ്ങളിലേക്ക് മാറുന്നതിനെതിരെ പൊതുസമൂഹത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Tags: HyderabadPOLICE CASEroad rageman of bonnet
ShareTweetSendShare

More News from this section

സ്വര്‍ണവേട്ടയില്‍ ആന്ധ്രയുടെ കുതിപ്പ്; 50 ടണ്‍ നിക്ഷേപം കണ്ടെത്തി; ഇന്ത്യയിലെ പ്രധാന സ്വര്‍ണ ഉല്‍പാദന കേന്ദ്രമാക്കി മാറ്റാന്‍ സാധ്യത

ലഡാക്കില്‍ പ്ലാസ്റ്റിക്കിന് പൂട്ടിടാന്‍ കടുത്ത നടപടി; ലംഘിച്ചാല്‍ ?10,000 പിഴ, പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ 5,000 ശിക്ഷ

നീറ്റ് പുനഃപരീക്ഷയ്‌ക്ക് കനത്ത സുരക്ഷ; 2.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥര്‍, രാജ്യവ്യാപക മോക്ക് ഡ്രില്‍ നാളെ നടത്തും

രാമക്ഷേത്ര ഭരണത്തില്‍ അഴിച്ചുപണി വേണമെന്ന് നൃപേന്ദ്ര മിശ്ര; സംഭാവന ക്രമക്കേട് വിവാദത്തിന് പിന്നാലെ നിര്‍ണായക പരാമര്‍ശം

ഹോര്‍മൂസ് കടലിടുക്ക് തുറന്നു; 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ‘ദിശ’ ഗുജറാത്ത് തീരത്ത്, കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്

രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ‘ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു’

Latest News

ലോകകപ്പിനിടെ ഹക്കീമിക്ക് നിയമക്കുരുക്ക്; അപ്പീല്‍ തള്ളി ഫ്രഞ്ച് കോടതി, വിചാരണഘട്ടത്തിലേക്ക് കടക്കാമെന്ന് കോടതി

കല്ലറ തുറന്നപ്പോള്‍ ദുരൂഹ കണ്ടെത്തല്‍; പായയില്‍ പൊതിഞ്ഞ മറ്റൊരു വസ്തുവും, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

യുഎസ്-ഇറാന്‍ സമാധാന കരാറില്‍ പാകിസ്താന് തിരിച്ചടി? മധ്യസ്ഥ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച പുതിയ നീക്കമെന്ന വിലയിരുത്തല്‍; അമേരിക്ക എന്നും ഇന്ത്യക്കൊപ്പം എന്നും ട്രംപ്

പ്രഗതി അക്കാദമിയിൽ വായനമാസാചരണത്തിന് തുടക്കം; താളിയോല മുതൽ ആധുനിക പുസ്തകങ്ങളിലേക്ക് വായനയുടെ പാരമ്പര്യം പരിചയപ്പെടുത്തി

ലോകകപ്പിന് പിന്നാലെ പുതിയ വിവാദം; അമേരിക്ക യാത്രാനുമതി നിഷേധിച്ചെന്ന് ആരോപണം, ഫിഫയെ സമീപിച്ച് ഇറാന്‍

‘അഗ്നിസാക്ഷി’ക്ക് അമ്പത്; പൊതുയിട വായനയുമായി ശ്രദ്ധ നേടി കരമന ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

രോഹിത്തും കോഹ്ലിയും ലോകകപ്പ് പദ്ധതിയില്‍ തുടരുമോ? നിര്‍ണായക സൂചന നല്‍കി ബിസിസിഐ സെക്രട്ടറി

നീറ്റ് റീ-എക്‌സാമിന് മുന്നറിയിപ്പുമായി എന്‍ടിഎ; വ്യാജ സന്ദേശങ്ങളില്‍ വീഴരുത്, അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies