ആഘോഷപ്പൊലിമയ്ക്ക് നിയന്ത്രണം; കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ പടക്കവില്‍പ്പനയ്ക്ക് നിരോധനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഘോഷപ്പൊലിമയ്‌ക്ക് നിയന്ത്രണം; കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ പടക്കവില്‍പ്പനയ്‌ക്ക് നിരോധനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2026, 10:06 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം/കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ, ക്രമസമാധാന പാലനത്തിന്റെ ഭാഗമായി കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ പടക്ക വില്‍പ്പനയ്‌ക്കും ഉപയോഗത്തിനും വിലക്കേര്‍പ്പെടുത്തി. വോട്ടെണ്ണല്‍ ദിനമായ തിങ്കളാഴ്ച പടക്ക കടകള്‍ തുറക്കാനോ ആഘോഷങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാനോ പാടില്ലെന്ന് അതത് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിട്ടു.

തിങ്കളാഴ്ച ജില്ലകളില്‍ പടക്കങ്ങളുടെ വിപണനവും ഉപയോഗവും പൂര്‍ണ്ണമായും തടഞ്ഞു. വിജയാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് തടസ്സമില്ലെങ്കിലും അവ അതിരുവിടാതിരിക്കാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. സംഘര്‍ഷസാധ്യതയുണ്ടായാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.
കൊല്ലത്തിനും കാസര്‍ഗോഡിനും പുറമെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും സമാനമായ നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ പടക്ക നിരോധനത്തിന് പുറമെ നിരോധനാജ്ഞയും (144) പ്രഖ്യാപിച്ചിട്ടുണ്ട്.

‘വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും രാഷ്‌ട്രീയ പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങളിലും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് ഇത്തരമൊരു മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.’ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ഘട്ടത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ സംഘര്‍ഷങ്ങളിലേക്ക് വഴിമാറാതിരിക്കാന്‍ എല്ലാ ജില്ലകളിലും സുരക്ഷാ സേനയ്‌ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പടക്ക വില്‍പ്പന തടയാന്‍ കടകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താനും സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.

Tags: fire crackersrestrictionelection winning day
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies