ബഹിരാകാശത്ത് ഇന്ത്യയുടെ ഡാറ്റാ സെന്റര്‍; 'പാത്ത്ഫൈന്‍ഡര്‍' ഉപഗ്രഹം ഈ വര്‍ഷം വിക്ഷേപിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശത്ത് ഇന്ത്യയുടെ ഡാറ്റാ സെന്റര്‍; ‘പാത്ത്ഫൈന്‍ഡര്‍’ ഉപഗ്രഹം ഈ വര്‍ഷം വിക്ഷേപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2026, 07:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ബഹിരാകാശ അധിഷ്ഠിത കമ്പ്യൂട്ടിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ ആദ്യത്തെ ഓര്‍ബിറ്റല്‍ ഡാറ്റാ സെന്റര്‍ ഉപഗ്രഹമായ ‘പാത്ത്ഫൈന്‍ഡര്‍’ വികസിപ്പിക്കുന്നതിനായി ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ പിക്‌സലും എഐ സേവന ദാതാക്കളായ സര്‍വ്വം എഐയും കൈകോര്‍ക്കുന്നു. 2026 അവസാനത്തോടെ ഈ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശത്തിരുന്ന് തന്നെ കൃത്രിമബുദ്ധി മോഡലുകള്‍ പരിശീലിപ്പിക്കാനും വിവരങ്ങള്‍ വിശകലനം ചെയ്യാനും സാധിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ സംരംഭമാണിത്.

സാധാരണ ഉപഗ്രഹങ്ങളില്‍ ഉപയോഗിക്കുന്ന കുറഞ്ഞ ശേഷിയുള്ള പ്രോസസറുകള്‍ക്ക് പകരം, ഭൂമിയിലെ വന്‍കിട ഡാറ്റാ സെന്ററുകളില്‍ ഉപയോഗിക്കുന്ന തരം ജിപിയു ചിപ്പുകളാണ് 200 കിലോ ഭാരമുള്ള ഈ ഉപഗ്രഹത്തില്‍ ഉണ്ടാവുക. പിക്‌സല്‍ ആണ് ഉപഗ്രഹം രൂപകല്‍പ്പന ചെയ്യുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും. സര്‍വ്വം എഐ തങ്ങളുടെ ലാംഗ്വേജ് മോഡലുകള്‍ ബഹിരാകാശത്ത് വെച്ച് തന്നെ ഇതിലൂടെ പരിശീലിപ്പിക്കും. ഡാറ്റാ സെന്ററിന് പുറമെ അതിവേഗ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറയും ഇതിലുണ്ടാകും.

ബഹിരാകാശത്ത് വെച്ച് തന്നെ ഈ ചിത്രങ്ങള്‍ വിശകലനം ചെയ്ത് വിവരങ്ങള്‍ വേഗത്തില്‍ ഭൂമിയിലേക്ക് കൈമാറാന്‍ ഇതിലൂടെ സാധിക്കും. ഭൂമിയിലെ ഡാറ്റാ സെന്ററുകള്‍ നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധിയും സ്ഥലപരിമിതിയും മറികടക്കാനാണ് ടെക് ഭീമന്മാര്‍ ബഹിരാകാശത്തെ ആശ്രയിക്കുന്നത്. ബഹിരാകാശത്ത് സൂര്യപ്രകാശത്തില്‍ നിന്ന് നേരിട്ട് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ എളുപ്പമാണ്. വിദേശ ക്ലൗഡ് സേവനങ്ങളെ ആശ്രയിക്കാതെ ഇന്ത്യയുടെ സ്വന്തം സാങ്കേതികവിദ്യയില്‍ ഡാറ്റ കൈകാര്യം ചെയ്യാന്‍ സാധിക്കും.

വലിയ അളവിലുള്ള ചിത്രങ്ങളും ഡാറ്റയും ഭൂമിയിലേക്ക് അയച്ച് അവിടെ വിശകലനം ചെയ്യുന്നതിന് പകരം ബഹിരാകാശത്ത് വെച്ച് തന്നെ പ്രോസസ്സിംഗ് നടക്കുന്നത് കൊണ്ട് ഫലം വേഗത്തില്‍ ലഭിക്കും. ബഹിരാകാശത്തെ കഠിനമായ താപനിലയിലും അന്തരീക്ഷത്തിലും ജിപിയു പോലുള്ള ചിപ്പുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നത് വലിയൊരു വെല്ലുവിളിയാണ്. കൂടാതെ, വിക്ഷേപണ ചെലവ് കൂടുതലായതും കേടുപാടുകള്‍ സംഭവിച്ചാല്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്തതും ഈ മേഖലയിലെ പോരായ്മകളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എങ്കിലും ഗൂഗിള്‍, സ്‌പേസ് എക്‌സ് തുടങ്ങിയ ആഗോള കമ്പനികള്‍ ഈ രംഗത്തേക്ക് തിരിയുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ഈ ചുവടുവെപ്പ് നിര്‍ണ്ണായകമാണെന്ന് പിക്‌സല്‍ സിഇഒ അവൈസ് അഹമ്മദും സര്‍വ്വം സിഇഒ പ്രത്യുഷ് കുമാറും പറഞ്ഞു.

Tags: satelliteindias firstpixel sarvamto launchorbital data centerai training
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies