ജനങ്ങള്‍ നല്‍കിയ അവസരവും പിന്തുണയുമാണ് തന്റെ വിജയം; ഇത്തവണ ഒരു അവസരം നല്‍കാന്‍ വോട്ടര്‍മാര്‍ തീരുമാനിച്ചു; ചാത്തന്നൂരിലെ അട്ടിമറി വിജയത്തിന് പിന്നാലെ ബി.ബി. ഗോപകുമാര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനങ്ങള്‍ നല്‍കിയ അവസരവും പിന്തുണയുമാണ് തന്റെ വിജയം; ഇത്തവണ ഒരു അവസരം നല്‍കാന്‍ വോട്ടര്‍മാര്‍ തീരുമാനിച്ചു; ചാത്തന്നൂരിലെ അട്ടിമറി വിജയത്തിന് പിന്നാലെ ബി.ബി. ഗോപകുമാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2026, 10:04 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ചാത്തന്നൂരിലെ ജനങ്ങള്‍ നല്‍കിയ അവസരവും പിന്തുണയുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് നിയുക്ത എംഎല്‍എ ബി.ബി. ഗോപകുമാര്‍. കമ്യൂണിസ്റ്റ് കോട്ടയില്‍ ഒരു വലിയ മാറ്റത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞുവെന്നും ഈ മാറ്റം കൊല്ലം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലേക്കും വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 4012 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ബി. ഗോപകുമാര്‍ ചാത്തന്നൂരില്‍ എന്‍ഡിഎയ്‌ക്ക് വേണ്ടി അട്ടിമറി വിജയം നേടിയത്.

മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചാത്തന്നൂരിലെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചതായും, കഴിഞ്ഞ രണ്ട് തവണ രണ്ടാം സ്ഥാനത്തെത്തിയ തനിക്ക് ഇത്തവണ ഒരു അവസരം നല്‍കാന്‍ വോട്ടര്‍മാര്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ്-യുഡിഎഫ് അടിയൊഴുക്കുകളെ മറികടന്നാണ് ജനങ്ങള്‍ ഈ വിജയം സമ്മാനിച്ചതെന്നും ഗോപകുമാര്‍ വ്യക്തമാക്കി.

വോട്ടെണ്ണലിനിടെ ഭൂരിപക്ഷ കണക്കുകള്‍ മാറിമറിഞ്ഞെങ്കിലും ഒടുവില്‍ ഗോപകുമാര്‍ വിജയം ഉറപ്പിക്കുകയായിരുന്നു. 2016-ലും 2021-ലും രണ്ടാം സ്ഥാനത്തെത്തിയ അദ്ദേഹം ഇക്കുറി കരുത്തനായ എതിരാളി എല്‍ഡിഎഫിന്റെ ആര്‍. രാജേന്ദ്രനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് എത്തുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൂരജ് രവി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ചാത്തന്നൂര്‍ മീനാട് സ്വദേശിയായ ഗോപകുമാര്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളാണ്. നിലവില്‍ ബിജെപിയുടെ തിരുവനന്തപുരം മേഖലാ പ്രസിഡന്റാണ്. മുന്‍പ് കൊല്ലം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാത്തന്നൂര്‍ എസ്.എന്‍. ട്രസ്റ്റ് എച്ച്.എസ്.എസില്‍ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ബിരുദാനന്തര ബിരുദധാരിയാണ്. രാഷ്‌ട്രീയത്തിനപ്പുറം നാട്ടുകാര്‍ക്കിടയിലുള്ള വ്യക്തിബന്ധവും സ്വീകാര്യതയുമാണ് ഇത്തവണ ബിജെപിയെ വിജയത്തിലെത്തിച്ചത്.

പൂയപ്പള്ളി, ആഴ്ചല്ലൂര്‍ തുടങ്ങിയ ഇടതു-വലതു കേന്ദ്രങ്ങളില്‍ പോലും വന്‍ മുന്നേറ്റം നടത്താന്‍ എന്‍ഡിഎയ്‌ക്ക് സാധിച്ചു എന്നത് ഈ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. കൊല്ലം ജില്ലയില്‍ നിന്നുള്ള ആദ്യ ബിജെപി എംഎല്‍എ എന്ന ചരിത്രനേട്ടം കൂടിയാണ് ഇതോടെ ബി.ബി. ഗോപകുമാര്‍ സ്വന്തമാക്കിയത്.

Tags: BJPKollamb b gopakumar
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies