ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം കേന്ദ്രത്തിന് വിടണം; സംസ്ഥാന ഏജന്‍സികള്‍ പരാജയമെന്ന് ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണം കേന്ദ്രത്തിന് വിടണം; സംസ്ഥാന ഏജന്‍സികള്‍ പരാജയമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 10:39 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് എത്രയും വേഗം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് ബിജെപി നേതാവ് എന്‍. ഹരി ആവശ്യപ്പെട്ടു. നിലവിലെ പ്രത്യേക അന്വേഷണ സംഘം കേസ് തെളിയിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും, പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി രണ്ടുതവണ സമയം നീട്ടി നല്‍കിയിട്ടും കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് എന്‍. ഹരി ചൂണ്ടിക്കാട്ടി.

അന്വേഷണ സംഘത്തിന്റെ വീഴ്ച മൂലം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള 11 പ്രതികള്‍ക്കും ജാമ്യം ലഭിക്കാന്‍ ഇടയായി. കള്ളപ്പണ ഇടപാടുകള്‍ പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എത്തിയപ്പോള്‍ അതിനെ കോടതിയില്‍ എതിര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. അന്തര്‍സംസ്ഥാന ബന്ധമുള്ള ഇത്തരം ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ കേസ് അട്ടിമറിച്ച് സിപിഎം നേതാക്കളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചതെന്ന് ഹരി ആരോപിച്ചു.

ഇതിന്റെ ഭാഗമായാണ് അന്വേഷണം നീണ്ടുപോയത്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കുള്ള രോഷം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി അദ്ദേഹം പറഞ്ഞു. ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത രണ്ട് മന്ത്രിമാരുടെയും തോല്‍വി വിശ്വാസികളുടെ വിജയമാണ്. വിശ്വാസ സംരക്ഷണത്തിനായി മുന്നണിയില്‍ നിന്ന വി. മുരളീധരന്‍ കഴക്കൂട്ടത്ത് നേടിയ വിജയം ബിജെപി നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്. ശബരിമല വിഷയത്തില്‍ തങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കാന്‍ അധികാരത്തിലിരിക്കുന്ന യുഡിഎഫ് തയ്യാറാകണമെന്ന് ഹരി ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കൊള്ളക്കേസ് സിബിഐക്ക് വിടുക, യുവതീപ്രവേശന കാലത്ത് ഭക്തര്‍ക്കെതിരെ എടുത്ത നൂറുകണക്കിന് കേസുകള്‍ പിന്‍വലിക്കുക എന്നിവയാണ് അയ്യപ്പഭക്തരോടുള്ള നീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ ഈ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം.

Tags: SABARIMALAN.HARIGOLD THEFTinvestigationcentral agency
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies