ചൈനയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം: 26 മരണം, 61 പേര്‍ക്ക് പരിക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം: 26 മരണം, 61 പേര്‍ക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 02:26 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള പടക്കനിര്‍മ്മാണ ശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ലിയുയാങ് നഗരത്തിലെ ‘ഹുവാഷെങ് ഫയര്‍വര്‍ക്‌സ്’ പ്ലാന്റില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. സ്‌ഫോടനത്തില്‍ 61 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തെത്തുടര്‍ന്ന് പ്ലാന്റിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ അധികൃതര്‍ ഒഴിപ്പിച്ചു. 1,500-ലധികം എമര്‍ജന്‍സി റെസ്പോണ്ടര്‍മാരും ഡ്രോണുകളും റോബോട്ടുകളും തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഏഴുപേരെ ജീവനോടെ പുറത്തെടുത്തു. പരിക്കേറ്റവരില്‍ 20 മുതല്‍ 60 വയസ്സ് വരെയുള്ളവര്‍ ഉള്‍പ്പെടുന്നു. പറന്നുവന്ന അവശിഷ്ടങ്ങള്‍ തട്ടിയാണ് പലര്‍ക്കും ഗുരുതരമായി പരിക്കേറ്റത്.

സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പടക്കക്കമ്പനിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫാക്ടറിക്കുള്ളിലെ രണ്ട് വെടിമരുന്ന് പുരകള്‍ വലിയ ഭീഷണിയുയര്‍ത്തിയിരുന്നു. രണ്ടാമതൊരു സ്‌ഫോടനം ഒഴിവാക്കാന്‍ പ്രദേശം ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു.

പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നിര്‍ദ്ദേശം നല്‍കി. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പരിസരത്തെ വായു, ജല ഗുണനിലവാരത്തില്‍ മാറ്റമില്ലെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കിലോമീറ്ററുകളോളം അകലെയുള്ള വീടുകളുടെ ജനല്‍ ചില്ലകള്‍ തകരുകയും വാതിലുകള്‍ വളഞ്ഞുപോവുകയും ചെയ്തു. റോഡുകളില്‍ കല്ലുകളും അവശിഷ്ടങ്ങളും നിറഞ്ഞതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പടക്കനിര്‍മ്മാണ കേന്ദ്രമായാണ് ലിയുയാങ് നഗരം അറിയപ്പെടുന്നത്. ചൈനയില്‍ പടക്കനിര്‍മ്മാണ ശാലകളിലും കടകളിലും സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നത് പതിവാകുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹുബെയ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags: ChinaFACTORYfire expolsion
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies