തിരുവനന്തപുരം : കേരളത്തിൽ മുഖ്യമന്ത്രി ആരാകണം എന്ന സമസ്യയിൽ തട്ടി തർക്കങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോൾ രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക്. ബുധനാഴ്ച രാവിലെ ആറരയ്ക്ക് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹംഡല്ഹിയിലേക്ക് പോകും. കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത് വരാനിരിക്കെയാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക് പോകുന്നത്. മഹാരാഷ്ട്രയുടെ പിസിസി ചര്‍ച്ചകള്‍ക്കായാണ് പോകുന്നതെന്നാണ് ചെന്നിത്തലയുടെ ഓഫീസ് പറയുന്നത്. ഈ യാത്ര നേരത്തെ തീരുമാനിച്ചതാണെന്നുമാണ് ഓഫീസ് നൽകുന്ന വിശദീകരണം.
എഐസിസി ജനറല്‍ കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ പാര്‍ട്ടിയിലെ സീനിയോറിറ്റിയും ഭരണ പരിചയവും സാമുദായിക പിന്തുണയും തനിക്കുണ്ട് എന്നാണ് രമേശ് ചെന്നിത്തലയുടെ അവകാശവാദം.
കേരളത്തില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ രണ്ട് നിരീക്ഷകരെ നിയോഗിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. നിരീക്ഷകര്‍ ആരൊക്കെയാണെന്ന പ്രഖ്യാപനം ഉടനുണ്ടാകും.വിഡി സതീശനും മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി ബുധനാഴ്ച ദല്‍ഹിയിലേക്ക് പോകുമെന്ന് സൂചനയുണ്ട്.















