കോട്ടയം: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നടപ്പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഈ വെള്ളിയാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രധാനപ്പെട്ട മൂന്ന് ട്രെയിനുകള്‍ കോട്ടയം പാതയ്‌ക്ക് പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തും. മംഗളൂരു – തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16348), രാമേശ്വരം – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), തിരുവനന്തപുരം നോര്‍ത്ത് – രാജ്യറാണി എക്‌സ്പ്രസ് (16350) എന്നീ ട്രെയിനുകളാണ് വഴി തിരിച്ച് വിടുന്നത്.
ഈ ട്രെയിനുകള്‍ ആലപ്പുഴ വഴി പോകുന്നതിനാല്‍ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര സ്റ്റേഷനുകളില്‍ വെള്ളിയാഴ്ച സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. മംഗളൂരു – തിരുവനന്തപുരം എക്‌സ്പ്രസിന് സാധാരണ ഉണ്ടാകാറുള്ള പിറവം റോഡ് സ്റ്റോപ്പും അന്നേ ദിവസം ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം വഴി യാത്ര ചെയ്യേണ്ടവര്‍ക്ക് ബുദ്ധിമുട്ട് നേരിടുമെങ്കിലും, വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ക്ക് എറണാകുളം ജങ്ഷന്‍ (സൗത്ത്), ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്:
ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍. യാത്രക്കാര്‍ റെയില്‍വേയുടെ പുതുക്കിയ സമയവിവരങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.















