രാഹുല്‍ ഗാന്ധിയുടെ പി.എ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്; പഞ്ചാബ് സ്വദേശി ഡെറാഡൂണില്‍ പിടിയില്‍
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുല്‍ ഗാന്ധിയുടെ പി.എ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്; പഞ്ചാബ് സ്വദേശി ഡെറാഡൂണില്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 10:29 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂണ്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി എന്ന വ്യാജേന വിവിധ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ ഗൗരവ് കുമാറിനെയാണ് ഡെറാഡൂണ്‍ പോലീസ് ‘ഓപ്പറേഷന്‍ പ്രഹര്‍’ എന്ന പദ്ധതിയിലൂടെ പിടികൂടിയത്. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് ഭാവന പാണ്ഡെ മെയ് 3-ന് നല്‍കിയ പരാതിയാണ് വന്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്ത് തന്നില്‍ നിന്ന് 25 ലക്ഷം രൂപ ഗൗരവ് കുമാര്‍ തട്ടിയെടുത്തതായി ഭാവന പരാതിയില്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ സഹായിയായ കനിഷ്‌ക് സിംഗ് ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ നേതാക്കളെ സമീപിച്ചിരുന്നത്.

ട്രൂകോളര്‍ പോലുള്ള ആപ്പുകളില്‍ കനിഷ്‌ക് സിംഗ് എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചാണ് ഇയാള്‍ വിശ്വാസ്യത നേടിയിരുന്നത്. രാഷ്‌ട്രീയ വെബ്സൈറ്റുകളില്‍ നിന്നും ഓണ്‍ലൈന്‍ സ്രോതസ്സുകളില്‍ നിന്നും സ്ഥാനാര്‍ത്ഥികളുടെയും നേതാക്കളുടെയും വിവരങ്ങള്‍ ശേഖരിച്ച് അവരെ ഫോണില്‍ വിളിക്കും. പാര്‍ട്ടിയില്‍ ഉന്നത പദവികള്‍ നല്‍കാമെന്നും തെരഞ്ഞെടുപ്പ് ടിക്കറ്റുകള്‍ വാങ്ങി നല്‍കാമെന്നും വിശ്വസിപ്പിച്ച് വന്‍ തുകകള്‍ ആവശ്യപ്പെടും.

താന്‍ നേരിട്ട് വരാതെ സഹായികളെ വിട്ടാണ് പണം ശേഖരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഭാവന പാണ്ഡെയുടെ വീട്ടിലെത്തി പണം വാങ്ങിയ ശേഷം ഇയാള്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു. മറ്റൊരു പാര്‍ട്ടി ഭാരവാഹിയില്‍ നിന്ന് തെരഞ്ഞെടുപ്പ് ടിക്കറ്റിനായി പണം കൈപ്പറ്റാന്‍ ഡെറാഡൂണിലെ ഒരു മാളില്‍ എത്തിയപ്പോഴാണ് ഗൗരവ് കുമാറിനെ പോലീസ് വലയിലാക്കിയത്. മൊബൈല്‍ സര്‍വൈലന്‍സ്, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് പ്രതിയെ ട്രാക്ക് ചെയ്തത്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ജയ്പൂരിലെ രണ്ട് രാഷ്‌ട്രീയ നേതാക്കളില്‍ നിന്ന് യഥാക്രമം 1.90 കോടി രൂപയും 12 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. കൂടാതെ പാട്‌നയിലെ ഒരു നേതാവില്‍ നിന്ന് 3 ലക്ഷം രൂപയും ഇയാള്‍ കൈക്കലാക്കി. മാനഹാനി ഭയന്ന് പല ഇരകളും പരാതി നല്‍കാന്‍ തയ്യാറാകാത്തത് തട്ടിപ്പുകാരന് സഹായകമായി. ചാജു, രജത് മദ, മനീന്ദര്‍ സിംഗ് കാലു എന്നീ മൂന്ന് സഹായികള്‍ കൂടി ഇയാള്‍ക്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതിയില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും ഡാറ്റ ഡോംഗിളും പോലീസ് പിടിച്ചെടുത്തു. ഭാരതീയ ന്യായ സംഹിത (ആചട) സെക്ഷന്‍ 318 (4) പ്രകാരം വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് ഡെറാഡൂണ്‍ പോലീസ് അറിയിച്ചു.

Tags: rahul gandhis aideman posearrestedFruaddehradun police
ShareTweetSendShare

More News from this section

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

റെയിൽവേയിൽ നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചു; ടിക്കറ്റില്ലാ യാത്രയ്‌ക്ക് ഉയർന്ന ഫൈൻ

ജലത്തിനടിയിലും യോഗയുടെ അത്ഭുതം; ഐഎന്‍എസ് സത്വാഹനയില്‍ അണ്ടര്‍വാട്ടര്‍ യോഗാഭ്യാസവുമായി ഇന്ത്യന്‍ നാവികസേന

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

Latest News

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies