പാമ്പ് കടിയേറ്റ് കണ്ണൂരില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാമ്പ് കടിയേറ്റ് കണ്ണൂരില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 11:12 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍/തൃശൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാമ്പ് ശല്യം രൂക്ഷമാകുന്നു. കണ്ണൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണപ്പെട്ടപ്പോള്‍, തൃശൂരില്‍ ജനവാസ മേഖലയിലെ വീടിനുള്ളില്‍ കയറിയ അഞ്ചടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ വനംവകുപ്പ് പിടികൂടി.

കണ്ണൂര്‍ പട്ടുവം സ്വദേശിനിയായ നാരായണി (70) ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് അന്തരിച്ചത്. കഴിഞ്ഞ മാസം 24-നായിരുന്നു ദുരന്തത്തിനാസ്പദമായ സംഭവം നടന്നത്. വീട്ടുപറമ്പില്‍ ജോലി ചെയ്യുന്നതിനിടെ നാരായണിയെ പാമ്പ് കടിക്കുകയായിരുന്നു. അതിമാരക വിഷമുള്ള ശംഖുവരയന്‍ വിഭാഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വിഷം നാഡീവ്യൂഹത്തെ ബാധിച്ചതിനെ തുടര്‍ന്ന് നില അതീവ ഗുരുതരമാവുകയായിരുന്നു. പട്ടുവം മേഖലയില്‍ ഒരാഴ്ചയ്‌ക്കിടെ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞയാഴ്ച മുതുകട സ്വദേശിനി നബീസയും പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു.

അതേസമയം, തൃശൂരില്‍ മതിലകം കൂളിമുട്ടത്താണ് വീടിനകത്ത് പാമ്പ് കയറിയത്. കാട്ടുപറമ്പില്‍ സിദ്ധിഖിന്റെ വീടിന്റെ അടുക്കളയിലാണ് ഇന്നലെ രാത്രിയോടെ ഭീമന്‍ മൂര്‍ഖനെ കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. ചാലക്കുടി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ആര്‍.ആര്‍.ടി അംഗം അന്‍സാരി സ്ഥലത്തെത്തി. ഏകദേശം അഞ്ചടിയോളം നീളമുള്ള പുല്ലാനി മൂര്‍ഖനെ സുരക്ഷിതമായി പിടികൂടി. പിടികൂടിയ പാമ്പിനെ പിന്നീട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. വേനല്‍ക്കാലം കടുക്കുന്നതോടെ പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വര്‍ധിച്ചിരിക്കുകയാണ്. വീട്ടുപരിസരങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

Tags: Kannursnake biteOne more death
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies