"ഇത് കേരളമോ അതോ പാകിസ്ഥാനോ?" തവനൂരിൽ ആടിന്റെ തലയറുത്ത് ലീഗ് പ്രവർത്തകരുടെ 'താലിബാൻ മോഡൽ' ആഹ്ളാദപ്രകടനം : കേരളം ഞെട്ടലിൽ!
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇത് കേരളമോ അതോ പാകിസ്ഥാനോ?” തവനൂരിൽ ആടിന്റെ തലയറുത്ത് ലീഗ് പ്രവർത്തകരുടെ ‘താലിബാൻ മോഡൽ’ ആഹ്ളാദപ്രകടനം : കേരളം ഞെട്ടലിൽ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 11:36 am IST
Facebook
Twitter
WhatsAppTelegram

​മലപ്പുറം: തവനൂർ മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി വി.എസ്. ജോയിയുടെ വിജയത്തിന് പിന്നാലെ മുസ്ലിം ലീഗ് – എസ്.ഡി.പി.ഐ പ്രവർത്തകർ നടത്തിയ ആഹ്ളാദപ്രകടനം അതിരുവിടുന്നു. എതിർ സ്ഥാനാർത്ഥിയായ കെ.ടി. ജലീലിന്റെ ചിത്രം ആടിന്റെ കഴുത്തിൽ കെട്ടിത്തൂക്കി നഗരമധ്യത്തിൽ വെച്ച് തലയറുത്താണ് ലീഗ് പ്രവർത്തകർ വിജയം ആഘോഷിച്ചത്. രക്തം ഒലിക്കുന്ന ആടിന്റെ തലയുമായി പരസ്യമായി റോഡിൽ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

ഭീകരസംഘടനയായ താലിബാൻ നടപ്പിലാക്കുന്ന ക്രൂരമായ രീതികളാണ് ലീഗ് പ്രവർത്തകർ മലപ്പുറത്ത് പിന്തുടരുന്നതെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. സമാധാനപരമായ കേരളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം മൃഗീയമായ രീതിയിലാണ് രാഷ്‌ട്രീയ വിജയം ആഘോഷിക്കപ്പെട്ടത്. തോറ്റ സ്ഥാനാർത്ഥിയോടുള്ള രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ മിണ്ടാപ്രാണിയായ ആടിനെ കഴുത്തറുത്ത് കൊന്നത് സാംസ്കാരിക കേരളത്തിന് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സമാനമായി കാസർഗോഡ് എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ ഫ്ലെക്സ് ബോർഡുകൾക്ക് നേരെ ബോംബേറ് ഉണ്ടായതിനും പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണ്.

സംഭവത്തെ അതിരൂക്ഷമായ ഭാഷയിലാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ വിമർശിച്ചത്. ഇത് ഇറാനിലോ പാകിസ്ഥാനിലോ അല്ല, മറിച്ച് കേരളത്തിലാണ് സംഭവിക്കുന്നതെന്ന് അവർ ഓർമ്മിപ്പിച്ചു. മുസ്ലിം ലീഗിനെ പ്രീണിപ്പിക്കുകയോ അവരുടെ അടിമയായി നിൽക്കുകയോ ചെയ്താൽ മാത്രമേ മുസ്ലിംകൾക്ക് പോലും ഇന്ന് മലപ്പുറത്തും നാളെ കേരളത്തിലും ജീവിക്കാൻ കഴിയൂ എന്ന സന്ദേശമാണ് ഇത്തരം പ്രകടനങ്ങളിലൂടെ ലീഗ് നൽകുന്നത്. അധികാരം ലഭിക്കുന്നതിന് മുൻപേ ജിഹാദി സ്വഭാവമുള്ള ഇത്തരത്തിലുള്ള അഴിഞ്ഞാട്ടങ്ങൾ നടക്കുന്നുവെങ്കിൽ, ഭരണത്തിൽ വന്നാലുള്ള സ്ഥിതി ഭയാനകമായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

വിജയത്തിന് പിന്നാലെ സ്ഥാനാർത്ഥി വി.എസ്. ജോയ് ആദ്യം സന്ദർശിച്ചത് ജമാഅത്തെ ഇസ്ലാമി അമീർ മുജീബ് റഹ്മാനെയാണെന്നതും ശ്രദ്ധേയമാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും വിരുദ്ധമായ ആശയങ്ങൾ വെച്ചുപുലർത്തുന്ന ജമാഅത്തെ ഇസ്ലാമി​ന്റെ കൂട്ടുതേടിയാണ് ലീഗ് പോയത്. രാഷ്‌ട്രീയത്തിനപ്പുറം കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് മുസ്ലിം ലീഗ് എത്രത്തോളം ഭീഷണിയാണെന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് സോഷ്യൽ മീഡിയയും രാഷ്‌ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.

Tags: malapuramMuslim League
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies