തിരുവനന്തപുരം: നാണംകെട്ട തോൽവിക്ക് പിന്നാലെ എൽഡിഎഫിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ കെ. ഇ. ഇസ്‌മയിൽ. കനത്ത തോൽവി എൽഡിഎഫിന് ജനങ്ങൾ നൽകിയ ഷോക്ക് ട്രിറ്റ്മെൻറാണെന്നും അദ്ദേഹം തുറന്നടിച്ചു.
ജനങ്ങളാണ് യജമാൻമാരെന്ന് ഓർക്കണം. സ്വയം യജമാന്മാരാണെന്ന തോന്നല്ലിനേറ്റ തിരിച്ചടിയാണിത്. ജനങ്ങൾക്ക് സർക്കാരിന്റെ പ്രവർത്തനത്തിൽ അസംതൃപ്തി ഉണ്ടായി. പാർട്ടി ഗ്രാമങ്ങളിലെ തിരിച്ചടി പാർട്ടി അണികളുടെ അസംതൃപ്തിയുടെ ഭാഗമാണ്. യുഡിഎഫ് വിജയിച്ച പല മണ്ഡലങ്ങളും പാർട്ടി കോട്ടകളായിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാർ, പാർട്ടി എന്നിവരുടെ സമീപനത്തിൽ തെറ്റുണ്ടായോ എന്ന് പരിശോധിക്കപ്പെടണം.
വിജയിക്കാൻ കഴിയുന്നവരെ സ്ഥാനാർത്ഥികളാക്കണമായിരുന്നു. ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് സ്ഥാനാർതികളെ മത്സരിപ്പിച്ചതും തിരിച്ചടിയായി. സിപിഎമ്മും സിപിഐയും ഉടൻ ആത്മ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.














