സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം; ആകെ അംഗസംഖ്യ 38 ആയി ഉയരും
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം; ആകെ അംഗസംഖ്യ 38 ആയി ഉയരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 12:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള 34 ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 38 ആയി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ‘സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബില്ല്, 2026’ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തീരുമാനമായതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ജഡ്ജിമാര്‍ (33 ജഡ്ജിമാരും ഒരു ചീഫ് ജസ്റ്റിസും). ജഡ്ജിമാരുടെ എണ്ണം നാലു കൂടി വര്‍ധിപ്പിക്കും. ഇതോടെ ആകെ എണ്ണം 38 ആയി മാറും (37 ജഡ്ജിമാരും ഒരു ചീഫ് ജസ്റ്റിസും). വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ പുതിയ ബില്ല് അവതരിപ്പിക്കും. പാര്‍ലമെന്റ് പാസാക്കുന്നതോടെ ഇത് നിയമമാകും. നീതിനിര്‍വ്വഹണം കൂടുതല്‍ വേഗത്തിലാക്കാനും സുപ്രീം കോടതിയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനുമാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പുതിയ ജഡ്ജിമാരുടെയും അനുബന്ധ ജീവനക്കാരുടെയും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഇന്ത്യയുടെ ഏകീകൃത നിധിയില്‍ നിന്നാണ് കണ്ടെത്തുക.

1956-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമപ്രകാരം ചീഫ് ജസ്റ്റിസിനെ കൂടാതെ വെറും 10 ജഡ്ജിമാര്‍ മാത്രമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് പല കാലങ്ങളിലായി ഇത് വര്‍ധിപ്പിച്ചു. 1960 ജഡ്ജിമാരുടെ എണ്ണം 13 ആയി, 1977 അംഗസംഖ്യ 17 ആയി ഉയര്‍ത്തി, 1986 എണ്ണം 25 ആയി വര്‍ധിപ്പിച്ചു, ജഡ്ജിമാരുടെ എണ്ണം 30 ആയി ഉയര്‍ത്തി, 2019 ല്‍ അവസാനമായി നടന്ന ഭേദഗതിയിലൂടെ എണ്ണം 33 (ചീഫ് ജസ്റ്റിസ് ഒഴികെ) ആയി നിശ്ചയിച്ചു.

വര്‍ധിച്ചുവരുന്ന കേസുകളുടെ എണ്ണം കണക്കിലെടുത്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Tags: Cabinet approvesincreasepropasalnumber of judjes
ShareTweetSendShare

More News from this section

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

‘യോഗ ഒരു ദിവസത്തേക്കല്ല, ജീവിതകാലം മുഴുവന്‍ പിന്തുടരേണ്ട ശീലം; ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയെന്ന് പ്രധാനമന്ത്രി മോദി’

‘ഇന്ത്യ ധര്‍മ്മശാലയല്ല; നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

‘പ്രതിപക്ഷ നേതാവിനെ സ്വന്തം പാര്‍ട്ടി പോലും ഗൗനിക്കുന്നില്ല; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

രാമക്ഷേത്ര സംഭാവന വിവാദത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി; പുരോഹിതരും ഭരണസമിതി അംഗങ്ങളും ചോദ്യം ചെയ്യലില്‍

രാഷ്‌ട്രപതി മുര്‍മുവിന്റെ ജന്മനാട്ടില്‍ മോദിയുടെ പ്രത്യേക സന്ദര്‍ശനം; ആദിവാസി പാരമ്പര്യത്തിന് ആദരം, 47,000 കോടിയുടെ വികസന പദ്ധതികളും നാടിന് സമര്‍പ്പിച്ചു

Latest News

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

ഫിഫ ലോകകപ്പില്‍ വനിതാ ചരിത്രം; ചെക്കിയദക്ഷിണാഫ്രിക്ക മത്സരത്തിന് മുഴുവന്‍ ഓണ്‍-ഫീല്‍ഡ് ചുമതലയും മൂന്ന് വനിതാ റഫറിമാര്‍ക്ക്

പകര്‍ച്ചപ്പനി പിടിമുറുക്കുന്നു; 20 ദിവസത്തിനിടെ 67 മരണം, ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

‘സ്മാര്‍ട്ട് ശബരിമല’യിലേക്ക് ചുവടുവെപ്പ്; എഐയും ഡ്രോണുകളും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും തീര്‍ഥാടകര്‍ക്കായി, വന്‍ പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies