കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; വിഡി സതീശനെ സ്വീകരിക്കാന്‍ നടത്തിയ പ്രകടനത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ചില്ലുകള്‍ തകര്‍ന്നു; ദുരിതത്തിലായി യാത്രക്കാരും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; വിഡി സതീശനെ സ്വീകരിക്കാന്‍ നടത്തിയ പ്രകടനത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ചില്ലുകള്‍ തകര്‍ന്നു; ദുരിതത്തിലായി യാത്രക്കാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 01:30 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: രാഷ്‌ട്രീയ വിജയത്തിന്റെ ലഹരിയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം ജനജീവിതം ദുസ്സഹമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വീകരിക്കാനെത്തിയ പ്രവര്‍ത്തകരുടെ അനിയന്ത്രിതമായ തിരക്കിലും തള്ളിക്കയറ്റത്തിലും റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ചില്ലുകള്‍ തകര്‍ന്നു. ആഘോഷം അതിരുവിട്ടതോടെ സാധാരണക്കാരായ റെയില്‍വേ യാത്രക്കാര്‍ മണിക്കൂറുകളോളം സ്റ്റേഷനില്‍ തടസ്സപ്പെട്ടു.

യു.ഡി.എഫിന്റെ വിജയത്തിന് പിന്നാലെ തിരുവനന്തപുരത്തുനിന്ന് വന്ദേഭാരത് എക്‌സ്പ്രസില്‍ എത്തിയ വി.ഡി. സതീശനെ സ്വീകരിക്കാനാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് ഇരച്ചുകയറിയത്. നേതാവിനെ തോളിലേറ്റി മുദ്രാവാക്യം വിളികളുമായി പുറത്തേക്ക് നീങ്ങിയ പ്രവര്‍ത്തകരുടെ കൈവശമുണ്ടായിരുന്ന കൊടിമരങ്ങളും മറ്റും ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ചില്ലില്‍ ഇടിച്ചാണ് തകര്‍ന്നത്. ഇന്‍ഫര്‍മേഷന്‍ സെന്ററിലുണ്ടായിരുന്ന ജീവനക്കാരും സമീപത്തുണ്ടായിരുന്ന യാത്രക്കാരും തലനാരിഴയ്‌ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

തീവണ്ടി എത്തുന്നതിന് ഒരു മണിക്കൂര്‍ മുന്‍പേ പ്ലാറ്റ്ഫോം കയ്യടക്കിയ പ്രവര്‍ത്തകര്‍ വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രക്കാരെ പുറത്തിറങ്ങാനോ പുതിയ യാത്രക്കാരെ അകത്തേക്ക് കയറാനോ അനുവദിച്ചില്ല. 6.51-ന് എത്തിയ തീവണ്ടിക്ക് പ്ലാറ്റ്ഫോമിലെ തിരക്ക് കാരണം നിശ്ചയിച്ച സമയത്ത് പുറപ്പെടാനായില്ല. പത്തു മിനിറ്റോളം വൈകി 7.01-നാണ് വന്ദേഭാരത് യാത്ര തുടര്‍ന്നത്. വന്‍ തിരക്ക് കാരണം സ്റ്റേഷനകത്തേക്ക് പ്രവേശിക്കാന്‍ പോലും കഴിയാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ സ്റ്റേഷന് പുറത്ത് വലഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പണിപ്പെട്ടെങ്കിലും പ്രവര്‍ത്തകരുടെ ആക്രോശത്തിന് മുന്നില്‍ പലപ്പോഴും നിസ്സഹായരായി.

‘ഒരു രാഷ്‌ട്രീയ നേതാവിനെ സ്വീകരിക്കാന്‍ വരുന്നത് ശരിതന്നെ, പക്ഷേ പൊതുമുതല്‍ തകര്‍ക്കുന്നതും ദൂരയാത്രയ്‌ക്ക് എത്തുന്ന കുടുംബങ്ങളെ തടയുന്നതും ഗുണ്ടായിസമാണ്.’ – പ്ലാറ്റ്ഫോമില്‍ കുടുങ്ങിയ ഒരു യാത്രക്കാരന്‍ പ്രതികരിച്ചു. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന പരാതിയും ഉയരുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്‍ പോലെയുള്ള സുരക്ഷാ മേഖലയില്‍ ഇത്തരത്തില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. രാഷ്‌ട്രീയ വിജയത്തിന്റെ പേരില്‍ പൊതുജനങ്ങളെ ബന്ദികളാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

Tags: VD SATHEESHANCongress Workerssouth railway incident
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies