എറണാകുളം: ഫസൽ വധക്കേസ് വിചാരണയ്‌ക്ക് ഹാജരാകുന്നതിൽ നിന്ന് നിയുക്ത എം എൽ എ കാരായി രാജന് അവധി . കൊച്ചി സിബി ഐ കോടതിയാണ് അവധി അനുവദിച്ചത്. സത്യപ്രതിജ്ഞ കഴിയും വരെ വിചാരണക്ക് ഹാജരാകേണ്ട.
കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നാണ് അവധി നൽകിയത്. കൊച്ചി സിബിഐ കോടതിയിൽ ഇന്ന് ഹാജരായാണ് കാരായി രാജൻ അവധി അപേക്ഷ നൽകിയത്. ഫസൽ വധക്കേസിലെ എട്ടാം പ്രതിയാണ് സി പി എം നേതാവ് കാരായി രാജൻ. ഇന്നലെയാണ് സി ബി ഐ കോടതിയിൽ സാക്ഷി വിസ്താരം തുടങ്ങിയത് . 221 സാക്ഷികളാണ് ഫസൽ വധക്കേസിൽ വിചാരണ നേരിടാനായി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. കൊടി സുനിയാണ് കേസിലെ ഒന്നാംപ്രതി.














