തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ മത്സരം കടുക്കുമ്പോൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ശക്തമായ സൈബര്‍ ആക്രമണം തുടരുന്നു. വി ഡി സതീശൻ അനുകൂലികളും മുസ്‌ലിം ലീഗുകാരുമാണ് കെ സി വേണുഗോപാലിനെതിരെ അധിക്ഷേപവുമായി രംഗത്തുള്ളത്.
പ്രത്യേക പോസ്റ്റുകളായും കെസിയുടെ ഫേസ്ബുക്ക് പേജിലെ കമന്‍റുകളായുമാണ് ആക്ഷേപിക്കലും വിമര്‍ശനവും തുടരുന്നത്. മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കുമെന്നാണ് വി ഡി സതീശന്റെ അനുയായികളും മുസ്‌ലിം യൂത്ത് ലീഗുകാരും ഒരുപാട് കമന്‍റുകളിൽ പറയുന്നത്. രാഹുൽ ഗാന്ധിയുടെ പേജിലും വി ഡി സതീശനെ പിന്തുണച്ചും കെസിയെ വിമര്‍ശിച്ചും നിരവധി കമന്‍റുകൾ വരുന്നുണ്ട്.















