കണ്ണൂർ: അപ്രതീക്ഷിതമായ പരാജയമാണ് എൽഡിഎഫിന് ഉണ്ടായതെന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. ഇത്തരമൊരു പരാജയം ഒരിക്കലും പ്രതീക്ഷിച്ചില്ല. ഭരണവിരുദ്ധ വികാരം ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. എന്തിന്റെ പേരിലാണ് ഭരണവിരുദ്ധ വികാരം ഉണ്ടാകേണ്ടതെന്ന് ഇ. പി ജയരാജൻ ചോദിക്കുന്നു.
102 പേർ ജയിച്ചു വന്ന മുന്നണിക്ക് ഇപ്പോഴും ഒരാളെ മുഖ്യമന്ത്രി ആക്കാനായിട്ടില്ല. ഇങ്ങനെയുള്ളവർക്ക് മന്ത്രിസഭ ഉണ്ടാക്കി മുന്നോട്ട് പോകാൻ കഴിയുമോ. ഗ്രൂപ്പ് അടിസ്ഥാനത്തിൽ കാര്യനിർവ്വഹണം നടത്തിയാൽ കേരളത്തിന്റെ സ്ഥിതി എന്താകും. ഞങ്ങൾ മനുഷ്യരുടെ പാർട്ടിയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ പിശക് പറ്റിയിട്ടില്ലെന്ന് പറയില്ല. ആ തെറ്റ് തിരുത്താനുള്ള കരുതലോടെ മുന്നോട്ട് പോകുക എന്നതാണ് നിലപാടെന്നും ജയരാജൻ പറയുന്നു.















