'സതീശന്‍ വരണം, ഭരണം നയിക്കാന്‍'; വി.ഡി. സതീശനായി അണിനിരന്ന് അണികള്‍; കുറുപ്പന്തറയില്‍ പ്രവര്‍ത്തകന്റെ ആത്മഹത്യാശ്രമം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സതീശന്‍ വരണം, ഭരണം നയിക്കാന്‍’; വി.ഡി. സതീശനായി അണിനിരന്ന് അണികള്‍; കുറുപ്പന്തറയില്‍ പ്രവര്‍ത്തകന്റെ ആത്മഹത്യാശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 03:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വരാനിരിക്കുന്ന ഭരണമാറ്റത്തില്‍ വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അണികള്‍ തെരുവിലേക്ക്. സതീശനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ആവേശമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രകടമാകുന്നത്. ഇതിനിടെ, കോട്ടയം കുറുപ്പന്തറയില്‍ സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രവര്‍ത്തകന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടണമെന്നതായിരുന്നു ഇയാളുടെ ആവശ്യം. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചതിനാല്‍ വലിയൊരു അപകടം ഒഴിവായി.

തലസ്ഥാന നഗരിയില്‍ നേതാക്കള്‍ക്കായി അണികള്‍ തമ്മില്‍ ‘ഫ്‌ലക്‌സ് യുദ്ധം’ മുറുകുകയാണ്. കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ കെ.സി വേണുഗോപാലിനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്‌ലക്‌സില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു. കഴിഞ്ഞ ദിവസം ഇതേ ഫ്‌ലക്‌സില്‍ മറ്റൊരു വിഭാഗം പാലഭിഷേകം നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലും വേണുഗോപാലിന്റെയും സതീശന്റെയും ഫ്‌ലക്‌സുകള്‍ അടുത്തടുത്തായി ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വി.ഡി. സതീശനായി വലിയ തോതിലുള്ള ശക്തിപ്രകടനങ്ങളാണ് നടക്കുന്നത്. ആലുവയില്‍ സതീശന്‍ അനുകൂലികള്‍ വാഹനറാലി നടത്തി തങ്ങളുടെ പിന്തുണ അറിയിച്ചു. എരുമേലി പമ്പാവാലിയില്‍ പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തിയാണ് സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടിക്കുള്ളിലെ നേതൃമാറ്റ ചര്‍ച്ചകള്‍ അണികള്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കുന്നു എന്നതിന്റെ തെളിവാണ് ഈ പരസ്യമായ പിന്തുണ പ്രകടനങ്ങള്‍. വരും ദിവസങ്ങളിലും സതീശനെ അനുകൂലിച്ചുള്ള നീക്കങ്ങള്‍ ശക്തമാകാനാണ് സാധ്യത.

Tags: Kottayamsuicide attemptcongress worker
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies