'തെരുവിലെ കളി വേണ്ട'; വി.ഡി സതീശനും കെ.സി വേണുഗോപാലിനുമായി ഫ്‌ലക്‌സ് യുദ്ധം; കര്‍ശന നടപടിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തെരുവിലെ കളി വേണ്ട’; വി.ഡി സതീശനും കെ.സി വേണുഗോപാലിനുമായി ഫ്‌ലക്‌സ് യുദ്ധം; കര്‍ശന നടപടിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 10:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം/ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കായി അണികള്‍ നടത്തുന്ന ശക്തിപ്രകടനങ്ങളിലും പരസ്യമായ വാക്‌പോരുകളിലും അതീവ ജാഗ്രതയുമായി ഹൈക്കമാന്‍ഡ്. കെപിസിസിയുടെ വിലക്ക് ലംഘിച്ച് സംസ്ഥാനത്തുടനീളം പ്രകടനങ്ങളും ഫ്‌ലക്‌സ് യുദ്ധങ്ങളും തുടരുന്ന സാഹചര്യത്തില്‍, കുറ്റക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കെപിസിസി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി.

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ‘പട നയിച്ചവന്‍ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യവുമായി കോഴിക്കോട് മുതലക്കുളം മൈതാനം മുതല്‍ കിഡ്സണ്‍ കോര്‍ണര്‍ വരെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളിലും സതീശനായി വലിയ ഫ്‌ലക്‌സുകള്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ ഡല്‍ഹിയില്‍ ഖാര്‍ഗെയുടെ വസതിക്ക് മുന്നില്‍ പോലും പ്രതിഷേധ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.

‘ജനവിധി മാനിക്കാന്‍ ഉളുപ്പുണ്ടാകണം’ എന്ന തരത്തിലുള്ള വാചകങ്ങളാണ് കെ.സിക്കെതിരെയുള്ള ബോര്‍ഡുകളിലുള്ളത്. ഇത്തരം ഗ്രൂപ്പ് പോരുകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിക്കുന്നതായി ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. കേരളത്തിലെ ഗ്രൂപ്പ് കളിയില്‍ അതൃപ്തി അറിയിച്ച ദീപ ദാസ് മുന്‍ഷി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. വ്യക്തിപരമായ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി തെരുവില്‍ പ്രകടനം നടത്തുന്നവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകും.

പാര്‍ട്ടി ചട്ടക്കൂട് ലംഘിച്ച് പരസ്യ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളോടും പ്രവര്‍ത്തകരോടും വിട്ടുവീഴ്ച വേണ്ടെന്നാണ് എഐസിസി തീരുമാനം. അച്ചടക്ക ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കെപിസിസിയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ആര്‍ക്കെങ്കിലും വേണ്ടി വ്യക്തിപരമായ പ്രകടനങ്ങള്‍ നടത്തുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് കെപിസിസി പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം എടുക്കാനിരിക്കെ, സമ്മര്‍ദ്ദതന്ത്രങ്ങളുമായി രംഗത്തിറങ്ങുന്നവര്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകടനങ്ങളില്‍ പങ്കെടുത്ത പ്രാദേശിക നേതാക്കളുടെ വിവരങ്ങള്‍ പാര്‍ട്ടി ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാനാണ് നേതൃത്വത്തിന്റെ നീക്കം.

Tags: high commandvd supportersCongresswarning
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies