തൃശ്ശൂർ: മുഖം മറച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് യുവാവിനെ തലക്കടിച്ചുവീഴ്‌ത്തി. ഇന്നലെ രാത്രി ഒല്ലൂർ മരത്താക്കര നെല്ലിച്ചോട്ടായിരുന്നു ആക്രമണം. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ പുഴം വെള്ളം സ്വദേശി ബിനസ് ഡേവിസ് (37) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു. ഹെൽമെറ്റ് ധരിച്ച് മുഖംമറച്ചാണ് യുവാവ് എത്തിയത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന ബിനസ് ഡേവിസിനെ പിന്നിലൂടെ എത്തിയ അക്രമി ചുറ്റിക കൊണ്ട് അടിച്ച് വീഴ്‌ത്തുകയായിരുന്നു.
തലയ്‌ക്കടിയേറ്റ ബിനസ് ഉടൻ ബോധരഹിതനായി നിലത്ത് വീണു. അൽപ്പസമയത്തിന് ശേഷം അക്രമി വീണ്ടും എത്തുന്നതും അബോധാവസ്ഥയിലായ യുവാവിന്റെ തലയ്‌ക്ക് ചുറ്റിക കൊണ്ട് വീണ്ടും അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗിയർ സൈക്കിളിൽ അക്രമി രക്ഷപ്പെടുത്തും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.















