അടൂർ: പത്തനംതിട്ട സ്വദേശിനിയായ 28- കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അടൂർ സ്വദേശി വിനോദാണ് പിടിയിലായത്.
വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പ്രതി ക്രൂര ബലാൽസംഗത്തിന് ഇരയാക്കിയിരുന്നു. യുവതിയുടെ അയൽവാസിയാണ് ഓട്ടോ ഡ്രൈവറായ വിനോദ്.
ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. യുവതി സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും അടൂർ പോലീസിലും പരാതി നൽകിയിരുന്നു.














