ന്യൂഡൽഹി: ഭാരതത്തിലെ മുസ്ലീം ജനസംഖ്യ ഇൻഡോനേഷ്യയ്‌ക്ക് സമാനമാകുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. സെൻസസ് വന്നാൽ യഥാർത്ഥ ചിത്രം പുറത്തുവരും. മുസ്ലീം ജനസംഖ്യയിൽ വൻ വർധനവുണ്ടാകാം. പുതിയ സെൻസസ് കണക്ക് ഞെട്ടിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സെൻസസിന് ശേഷം രാജ്യത്തെ മുസ്ലീം ജനസംഖ്യ ഇന്തോനേഷ്യയിലേതിന് തുല്യമാകും. പ്യൂ റിസർച്ച് സെന്ററിന്റെ കണക്കനുസരിച്ച്, ലോകത്തിലെ മുസ്ലീം ജനസംഖ്യയുടെ മൂന്നിലൊന്ന് ഇന്തോനേഷ്യ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.
ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 87 ശതമാനം മുസ്ലീങ്ങളാണ്. ലോക മുസ്ലിങ്ങളുടെ 11.8% വരുമിത്. പാകിസ്ഥാനിൽ 96.5% മുസ്ലീങ്ങളാണ് ( ആഗോള മുസ്ലീം ജനസംഖ്യയുടെ 11.2%). ഇന്ത്യയിൽ നിലവിൽ 15.2% മുസ്ലീങ്ങളാണുളളത് ( ആഗോള മുസ്ലീം ജനസംഖ്യയുടെ 11.2%). 2023 ൽ മുസ്ലീം ജനസംഖ്യ 19.75 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സമുദായങ്ങളുടെയും യഥാർത്ഥ ജനസംഖ്യ എല്ലാവരും അറിയണം. സംഖ്യകൾ എന്തുതന്നെയായാലും എല്ലാവരും ഇന്ത്യക്കാരാണ്,” റിജിജു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതി ന്യൂനപക്ഷമായ പാർസികൾക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും ഒരുക്കുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. രാജ്യത്ത് പാഴ്സി വിഭാഗക്കാരുടെ എണ്ണം 55,000ൽ താഴെയായി. പാർസി സമൂഹത്തിന്റെ ജനസംഖ്യ കുറയുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















