സുവേന്ദുവിന് ഷെയ്ഖ് ഹസീനയുടെ അഭിനന്ദനം; 'ഇരു ബംഗാളുകള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാം'; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുവേന്ദുവിന് ഷെയ്ഖ് ഹസീനയുടെ അഭിനന്ദനം; ‘ഇരു ബംഗാളുകള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാം’; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 09:41 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി ചരിത്രപരമായ മുന്നേറ്റത്തോടെ അധികാരമേറ്റ സുവേന്ദു അധികാരിയെ അഭിനന്ദിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗാളിലെ ബിജെപിയുടെ വിജയം സുവേന്ദുവിന്റെ ജനകീയ നേതൃത്വത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ഹസീന പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. ശനിയാഴ്ച കൊല്‍ക്കത്തയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നും സുവേന്ദുവിന് അഭിനന്ദനമെത്തിയത്.

ഭാഷാപരമായും സാംസ്‌കാരികമായും വലിയ ബന്ധം പുലര്‍ത്തുന്ന പശ്ചിമ ബംഗാളും ബംഗ്ലാദേശും തമ്മിലുള്ള സഹകരണം സുവേന്ദു അധികാരിയുടെ കാലഘട്ടത്തില്‍ പുതിയ ഉയരങ്ങളിലെത്തുമെന്ന് ഹസീന പ്രത്യാശ പ്രകടിപ്പിച്ചു. ‘സുവേന്ദു അധികാരിക്ക് എന്റെയും ബംഗ്ലാദേശ് ജനതയുടെയും പേരില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. ഇരു ബംഗാളുകളിലെയും ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനുമായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം,’ അവര്‍ വ്യക്തമാക്കി.

ബംഗാളിലെ 294 സീറ്റുകളില്‍ 207 എണ്ണവും നേടിയാണ് മമത ബാനര്‍ജിയുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരം പിടിച്ചത്. അനധികൃത കുടിയേറ്റം തടയുമെന്നതടക്കമുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിലനില്‍ക്കെ, ഷെയ്ഖ് ഹസീനയുടെ ഈ അഭിനന്ദന സന്ദേശം രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

നിലവില്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ് ഷെയ്ഖ് ഹസീന. 2024-ല്‍ ബംഗ്ലാദേശിലുണ്ടായ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട അവര്‍ ന്യൂഡല്‍ഹിയിലാണ് താമസം. ഹസീനയുടെ അഭാവത്തില്‍ ബംഗ്ലാദേശിലെ കോടതി അവര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിലുള്ള അവരുടെ സാന്നിധ്യവും പശ്ചിമ ബംഗാളിലെ പുതിയ ഭരണകൂടവുമായുള്ള അവരുടെ ആശയവിനിമയവും വരും ദിവസങ്ങളില്‍ ഏറെ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

Tags: suvendu adhikariSheik Hasinapraises
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies