കേരളത്തിൽ കസേരകളി ഇപ്പോഴും തുടരുകയാണ്; മുഖ്യമന്ത്രിയായി വരുന്നയാൾ എത്രനാൾ തുടരുമെന്ന് പോലും ഉറപ്പില്ല; രാഷ്ട്രീയ അനിശ്ചിതത്വത്തെ പരിഹസിച്ച് നരേന്ദ്ര മോദി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരളത്തിൽ കസേരകളി ഇപ്പോഴും തുടരുകയാണ്; മുഖ്യമന്ത്രിയായി വരുന്നയാൾ എത്രനാൾ തുടരുമെന്ന് പോലും ഉറപ്പില്ല; രാഷ്‌ട്രീയ അനിശ്ചിതത്വത്തെ പരിഹസിച്ച് നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2026, 12:13 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കേരളത്തിലെ രാഷ്‌ട്രീയ അനിശ്ചിതത്വത്തെ പരിഹസിച്ച് നരേന്ദ്ര മോദി. ജനങ്ങളുടെ പ്രശ്നങ്ങളല്ല, കസേര കളിയാണ് കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. രാജസ്ഥാനിലും കർണാടകയിലും നടന്ന അതേ അധികാരക്കളി കേരളത്തിലും ആവർത്തിക്കുകയാണ്. മുഖ്യമന്ത്രിയായി വരുന്നയാൾ എത്രനാൾ തുടരുമെന്ന് പോലും ഉറപ്പില്ലെന്നും അദ്ദേഹം പരിഹസിച്ചു. ബെംഗളുരുവിൽ ബിജെപി പ്രവർത്തകരുട മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടകയിൽ കഴിഞ്ഞ മൂന്ന് വർഷമായി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം, ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുന്നതിനാണ്   സർക്കാർ കൂടുതൽ സമയം ചെലവഴിക്കുന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രി എത്രകാലം അധികാരത്തിൽ തുടരുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി കസേരയെ ചൊല്ലി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും തമ്മിലുളള പോര് പരാമർശിക്കുകയായിരുന്നു മോദി.

ജനക്ഷേമ ഭരണം കോൺഗ്രസിന്റെ അജണ്ടയിൽ ഇല്ലാത്തതിനാലാണ് കോൺഗ്രസ് സർക്കാരുകൾ ഭരണവിരുദ്ധ വികാരം നേരിടേണ്ടി വരുന്നത്. കോൺഗ്രസിന്റെ അധികാര പുസ്തകത്തിൽ ഭരണത്തെക്കുറിച്ച് ഒരു അധ്യായം പോലുമില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ ഏറ്റവും വലിയ സ്ത്രീവിരുദ്ധ പാർട്ടിയാണ് കോൺഗ്രസ്. ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന നാരിശക്തി വന്ദൻ നിയമ ഭേദഗതി കോൺഗ്രസ് അട്ടിമറിച്ചു. കർണാടകയിലെ സ്ത്രീകൾക്ക് ലഭിക്കേണ്ട അവസരങ്ങൾ കോൺഗ്രസ് ഇല്ലാതാക്കി. നിയമസഭകളിലും പാർലമെന്റിലും കൂടുതൽ സ്ത്രീകൾ എത്തുന്നത് കോൺഗ്രസ് ഭയപ്പെടുന്നു. കർണാടകയിൽ നിന്നുള്ള വനിതാ എംപിമാരുടെയും എംഎൽഎമാരുടെയും എണ്ണം വർദ്ധിപ്പിക്കാനുള്ള സുവർണ്ണാവസരം കോൺഗ്രസ് തകർത്തു. ഈ പാപത്തിന് രാജ്യം കോൺഗ്രസിന് മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു.

തമിഴ്‌നാട്ടിൽ കോൺഗ്രസ് ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്ത് വർഷം യു.പി.എ സർക്കാരിനെ താങ്ങിനിർത്തിയത് ഡി.എം.കെയായിരുന്നു. രാഷ്‌ട്രീയ ലാഭത്തിനായി കോൺഗ്രസ് സഖ്യകക്ഷിയെ ചതിച്ചു. അധികാരമോഹത്താൽ സഖ്യകക്ഷികളെ വഞ്ചിക്കുന്നതാണ് കോൺഗ്രസ് ശൈലി. നിലനിൽപ്പിനായി കോൺഗ്രസിന് മറ്റ് പാർട്ടികളെ പടവുകളാക്കണം. പിന്നാട് നിർദ്ദയം ചവിട്ടി വീഴ്‌ത്തുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

Tags: kerala politicspm modi
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies