എറണാകുളം: പട്ടാപ്പകൽ വീട്ടിൽ കയറി മാനസിക വെല്ലുവിളി നേരിടുന്ന 16 കാരിയെ പീഡിപ്പിച്ചു. അങ്കമാലിയിൽ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. ഇതുമായി ബന്ധപ്പെട്ട് യുപി സ്വദേശി രാജേഷിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടിയുടെ വീടിന് സമീപമാണ് പ്രതി വാടകയ്‌ക്ക് താമസിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന 16 കാരി അമ്മയ്‌ക്കും സഹോദരനുമൊപ്പമാണ് താമസിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നു. മതിൽ ചാടി കിടന്നാണ് പ്രതി വീട്ടിൽ കയറിയത്.
പെയ്ൻറിംഗ് തൊഴിലാളിയാണ് പ്രതി. സൈക്കിളിലായിരുന്നു ഇയാൾ ജോലിക്ക് പോയിരുന്നു. ഈ സമയത്ത് പെൺകുട്ടിയെ ഇയാൾ നിരീക്ഷിച്ചിരുന്നു വിജയ. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിക്കുന്നത്. പ്രതി ലഹരിക്ക് അടിമയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.















