അങ്കമാലി: മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശി അങ്കമാലി പൊലീസിന്റെ പിടിയിലായി. വിഐപി സ്ട്രീറ്റില്‍ താമസിക്കുന്ന രാജേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയം നോക്കിയാണ് പ്രതി വീട്ടിലെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് തൊട്ടടുത്തുതന്നെയാണ് ഇയാളും താമസിച്ചിരുന്നത്. അയല്‍വാസിയായതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന കാര്യവും ഇയാള്‍ക്ക് നേരത്തെ അറിയാമായിരുന്നു.
ജോലിക്ക് പോകുന്ന വഴിയില്‍ ഈ വീടിനെക്കുറിച്ച് കൃത്യമായി നിരീക്ഷിച്ച ശേഷമാണ് പ്രതി കൃത്യം നടത്തിയത്. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നിലവിളിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പ്രതിയെ തടഞ്ഞുവെച്ചു. ഉടന്‍തന്നെ അങ്കമാലി പൊലീസിനെ വിവരമറിയിക്കുകയും രാജേഷിനെ കൈമാറുകയും ചെയ്തു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് നടപടികള്‍ സ്വീകരിച്ചു വരികയാണ്.















