നീറ്റ് 2026: ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയം; രാജസ്ഥാനില്‍ അന്വേഷണം ഊര്‍ജിതം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് 2026: ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയം; രാജസ്ഥാനില്‍ അന്വേഷണം ഊര്‍ജിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2026, 01:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി/ജയ്പൂര്‍: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന സംശയത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചു. പരീക്ഷയ്‌ക്ക് മുന്‍പ് പ്രചരിച്ച ഒരു കൈയെഴുത്ത് ‘ഗസ് പേപ്പറി’ലെ 140 ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷാ പേപ്പറുമായി സമാനമാണെന്ന് കണ്ടെത്തിയതാണ് വിവാദത്തിന് ആധാരം. മെയ് 3-ന് നടന്ന പരീക്ഷയ്‌ക്ക് രണ്ട് ദിവസം മുന്‍പ് തന്നെ രാജസ്ഥാനിലെ സിക്കറില്‍ ഈ ചോദ്യങ്ങള്‍ പ്രചരിച്ചിരുന്നതായാണ് വിവരം. ആകെ 720 മാര്‍ക്കിനുള്ള പരീക്ഷയില്‍ ഏകദേശം 600 മാര്‍ക്കിനുള്ള ചോദ്യങ്ങളും ഈ കൈയെഴുത്ത് രേഖയിലുണ്ടായിരുന്നു.

ചോദ്യങ്ങള്‍ മാത്രമല്ല, ഉത്തരങ്ങളുടെ ക്രമം പോലും പരീക്ഷാ പേപ്പറുമായി കൃത്യമായി ഒത്തുപോകുന്നു എന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ചുരു സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് ഈ രേഖ ആദ്യമായി കൈമാറിയതെന്ന് സംശയിക്കുന്നു. ഇയാള്‍ മെയ് 1-ന് സിക്കറിലുള്ള ഒരു സുഹൃത്തിന് ഇത് അയച്ചുനല്‍കുകയായിരുന്നു. സിക്കറിലെ കോച്ചിംഗ് സെന്ററുകള്‍, പിജി ഹോസ്റ്റലുകള്‍, കരിയര്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ വഴി ഈ ചോദ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. 20,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ ഈടാക്കിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്‍കിയത്.

പരീക്ഷയുടെ തലേദിവസം 30,000 രൂപയ്‌ക്ക് വരെ കോപ്പികള്‍ വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ, എന്‍ക്രിപ്റ്റഡ് മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴിയാണ് ചോദ്യങ്ങള്‍ കൈമാറിയത്. ‘ഫോര്‍വേഡ് മെനി ടൈംസ്’ ടാഗോട് കൂടിയ ചാറ്റുകള്‍ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. പരീക്ഷ നടന്ന് നാല് ദിവസത്തിന് ശേഷം ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. രാജസ്ഥാന്‍ പോലീസ് നടത്തുന്ന അന്വേഷണത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടെന്നും, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സുതാര്യമായ രീതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും എന്‍.ടി.എ വ്യക്തമാക്കി.

2024-ലെ നീറ്റ് പരീക്ഷയും സമാനമായ രീതിയില്‍ പേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും കാരണം വലിയ വിവാദത്തിലായിരുന്നു. അന്ന് സുപ്രീം കോടതി വരെ വിഷയം എത്തുകയും പരീക്ഷാ നടത്തിപ്പില്‍ എന്‍.ടി.എ വരുത്തിയ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ആ സംഭവത്തിന് ശേഷം പരീക്ഷാ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശമുണ്ടായെങ്കിലും, വീണ്ടും സമാനമായ ആരോപണങ്ങള്‍ ഉയരുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. നിലവില്‍ സിക്കറിലെ ഒരു പിജി ഉടമയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഇയാള്‍ പരീക്ഷയ്‌ക്ക് മുന്‍പ് ചോദ്യങ്ങള്‍ കൈമാറുകയും പിന്നീട് കുടുങ്ങുമെന്ന് ഭയന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. അന്വേഷണ ഫലം വരുന്നതിനനുസരിച്ചായിരിക്കും പരീക്ഷ റദ്ദാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.

Tags: question paperleakedneet 2026
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies