മാതൃദിനത്തിൽ നൊമ്പരമായി ഭാനുമതി; അമ്മയുടെ മൃതദേഹത്തിന് കാവലായി മാനസിക വെല്ലുവിളി നേരിടുന്ന മകൻ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാതൃദിനത്തിൽ നൊമ്പരമായി ഭാനുമതി; അമ്മയുടെ മൃതദേഹത്തിന് കാവലായി മാനസിക വെല്ലുവിളി നേരിടുന്ന മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2026, 02:23 pm IST
FacebookTwitterWhatsAppTelegram

​കോട്ടയം: ലോകമെങ്ങും മാതൃദിനം ആഘോഷിക്കുമ്പോൾ, കോട്ടയം മാങ്ങാനത്ത് നിന്ന് പുറത്തുവരുന്നത് നാടിനെ നൊമ്പരപ്പെടുത്തുന്ന ഒരു വാർത്തയാണ്. അടച്ചിട്ട വീടിനുള്ളിൽ മൂന്ന് ദിവസത്തിലധികം പഴക്കമുള്ള വയോധികയുടെ മൃതദേഹത്തിനൊപ്പം മകൻ കഴിഞ്ഞത് പുറംലോകമറിഞ്ഞത് ദുർഗന്ധം വമിച്ചതോടെയാണ്. മാങ്ങാനം താമരശ്ശേരി പ്രവീണനിവാസിൽ കെ.കെ. ഭാനുമതി (80) ആണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന മകൻ പ്രവീൺകുമാറിനെ (56) പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
​
ഞായറാഴ്ച വൈകുന്നേരം വീടിന് പരിസരത്ത് കടുത്ത ദുർഗന്ധവും ഈച്ച ശല്യവും അനുഭവപ്പെട്ടതോടെയാണ് അയൽവാസികൾക്ക് സംശയം തോന്നിയത്. വാർഡ് മെമ്പർ ദീപാ ജീസസിന്റെ നേതൃത്വത്തിൽ നാട്ടുകാർ എത്തി വിളിച്ചെങ്കിലും, “അമ്മ സുഖമില്ലാതെ കിടക്കുകയാണ്” എന്നായിരുന്നു പ്രവീണിന്റെ മറുപടി. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പിൻവാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ ഭാനുമതിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സമയം പ്രവീൺ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു.

സർവേ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയായിരുന്നു ഭാനുമതി. വിരമിച്ച ശേഷം മകനോടൊപ്പം ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നത്. ഭാനുമതിയുടെ പെൻഷൻ തുക കൊണ്ടാണ് ഇരുവരും കഴിഞ്ഞുപോയിരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഭാനുമതിയെ വീടിന് പുറത്ത് കണ്ടിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അമ്മ മരിച്ച വിവരം മാനസിക വെല്ലുവിളി നേരിടുന്ന മകൻ അറിഞ്ഞിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം കൃത്യമായി വ്യക്തമാവുകയുള്ളൂ. പ്രവീണിനെ നിലവിൽ പരിയാരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags: Kottayam
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies