സര്‍ക്കാര്‍ ഭൂമി അനധികൃത കൈവശം വെക്കലുകള്‍ക്കെതിരെ കേന്ദ്രഭരണകൂടം; 17 ലക്ഷം സര്‍ക്കാര്‍ കനാല്‍ ഭൂമി തിരികെ പിടിക്കാന്‍ നീക്കം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സര്‍ക്കാര്‍ ഭൂമി അനധികൃത കൈവശം വെക്കലുകള്‍ക്കെതിരെ കേന്ദ്രഭരണകൂടം; 17 ലക്ഷം സര്‍ക്കാര്‍ കനാല്‍ ഭൂമി തിരികെ പിടിക്കാന്‍ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2026, 03:06 pm IST
Facebook
Twitter
WhatsAppTelegram

ജമ്മു കാശ്മീര്‍: ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ഭൂമിയില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുപോന്ന അനധികൃത കൈവശം വെക്കലുകള്‍ക്കെതിരെ കേന്ദ്രഭരണകൂടം നിര്‍ണ്ണായക നടപടി സ്വീകരിച്ചു. സംസ്ഥാനത്തുടനീളം വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 17.27 ലക്ഷം കനാല്‍ ഭൂമിയുടെ റവന്യൂ രേഖകളില്‍ നിന്നാണ് കയ്യേറ്റക്കാരുടെ പേരുകള്‍ ഔദ്യോഗികമായി നീക്കം ചെയ്തത്. പുറത്തുവന്ന പുതിയ കണക്കുകള്‍ പ്രകാരം കശ്മീര്‍ താഴ്വരയേക്കാള്‍ നാലിരട്ടി അധികം ഭൂമിയാണ് ജമ്മു ഡിവിഷനില്‍ മാത്രം മാഫിയകളും സ്വാധീനമുള്ള വ്യക്തികളും കൈവശപ്പെടുത്തിയിരുന്നത്.

ജമ്മു ഡിവിഷനിലെ 10 ജില്ലകളില്‍ ഏഴിലും ഒരു ലക്ഷം കനാലിലധികം ഭൂമി വീതം അന്യാധീനപ്പെട്ടതായാണ് കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്തത് രജൗരി ജില്ലയിലാണ്. 2,73,191 കനാല്‍. റിയാസി 2,26,456 കനാല്‍, റംബാന്‍ 1,73,812 കനാല്‍, ജമ്മു 1,45,716 കനാല്‍, കത്വ 1,30,865 കനാല്‍, ബാരാമുള്ള 81,327 കനാല്‍ (കശ്മീര്‍ മേഖലയില്‍ ഒന്നാമത്). ശ്രീനഗര്‍ നഗരപരിധിയില്‍ മാത്രം 13,862 കനാല്‍ ഭൂമിയിലെ അനധികൃത ഉടമസ്ഥാവകാശം റദ്ദാക്കി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു.

വിവാദമായ ‘റോഷ്നി ആക്റ്റിന്റെ’ മറവില്‍ സ്വന്തമാക്കിയ ഭൂമിയും പുതിയ നടപടിയിലൂടെ തിരിച്ചുപിടിച്ചവയില്‍ ഉള്‍പ്പെടുന്നു. വനഭൂമിയും കേന്ദ്ര സര്‍ക്കാര്‍ ഭൂമിയും ഇതിലുണ്ട്. രേഖകളില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതോടെ ഈ വസ്തുവകകള്‍ പൂര്‍ണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായി. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഈ വിവരങ്ങള്‍ സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. വന്‍കിട കയ്യേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കം ജമ്മു കശ്മീരിലെ രാഷ്‌ട്രീയ ഭൂമികയില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.

വരും ദിവസങ്ങളില്‍ ഭൂമി നേരിട്ട് ഏറ്റെടുക്കുന്നതിനുള്ള കര്‍ശന നടപടികളിലേക്ക് അധികൃതര്‍ കടക്കും.

Tags: jammu and kashmirland encroachmentgovernment land
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies