നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട്: കേന്ദ്ര ഏജന്‍സികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട്: കേന്ദ്ര ഏജന്‍സികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2026, 05:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: നീറ്റ്-യുജി 2026 പരീക്ഷയുടെ വിശ്വാസ്യതയെയും രഹസ്യസ്വഭാവത്തെയും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടുകളിലും ചോദ്യപേപ്പര്‍ ചോര്‍ച്ചാ ആരോപണങ്ങളിലും അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് കടുത്ത ആശങ്ക രേഖപ്പെടുത്തി. വിവിധ മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയും എന്‍ടിഎ (NTA), അന്വേഷണ ഏജന്‍സികള്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വലിയ തോതിലുള്ള ആശങ്കയാണ് പടര്‍ത്തിയിരിക്കുന്നത്. ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷകളുടെ സുതാര്യതയില്‍ വരുത്തുന്ന ഒരു വിട്ടുവീഴ്ചയും അംഗീകരിക്കാനാവില്ലെന്ന് എബിവിപി വ്യക്തമാക്കി.

പരീക്ഷയ്‌ക്ക് മുന്‍പ് ചോദ്യപേപ്പറോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ ചോര്‍ന്നിട്ടുണ്ടെങ്കില്‍, അത് പരീക്ഷാ സംവിധാനത്തെ അട്ടിമറിക്കല്‍ മാത്രമല്ല, രാപ്പകല്‍ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന കടുത്ത അനീതി കൂടിയാണ്. ഈ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉള്‍പ്പെടുത്തി നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് എബിവിപി ആവശ്യപ്പെടുന്നു. പരീക്ഷാ മാഫിയകളും അവര്‍ക്ക് ഒത്താശ ചെയ്തവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) പൂര്‍ണ്ണ സുതാര്യത പുലര്‍ത്തണമെന്നും വസ്തുതകള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തണമെന്നും വിദ്യാര്‍ത്ഥി പരിഷത്ത് ആവശ്യപ്പെട്ടു.

വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് ഓരോ വിദ്യാര്‍ത്ഥിയും നീറ്റ് പോലുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത്. ഇത്തരം ക്രമക്കേടുകള്‍ അവരുടെ മനോവീര്യത്തെ തകര്‍ക്കുകയും ഭാവിയെ അവതാളത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കുറ്റവാളികള്‍ ആരും ശിക്ഷിക്കപ്പെടാതെ പോകരുത് എന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.

പരീക്ഷാ നടത്തിപ്പിലെ സാങ്കേതിക സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും എബിവിപി നേരത്തെയും ആവശ്യപ്പെട്ടിട്ടുള്ളതാണ്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നീതിയുക്തമായ പരീക്ഷാ സംവിധാനം ഉറപ്പാക്കാനും വിദ്യാര്‍ത്ഥി പരിഷത്ത് എന്നും മുന്നിലുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: abvpexam cancelledneet ugcdr virendra singh solanki
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies