മലപ്പുറത്ത് രണ്ട് പിഞ്ചുബാലന്മാര്‍ തോട്ടില്‍ വീണ് മരിച്ചു; മരിച്ചത് സഹോദരിയുടെ മക്കള്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് രണ്ട് പിഞ്ചുബാലന്മാര്‍ തോട്ടില്‍ വീണ് മരിച്ചു; മരിച്ചത് സഹോദരിയുടെ മക്കള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2026, 08:54 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: മലപ്പുറം മഞ്ചേരിക്കടുത്ത് പൂക്കോട്ടൂരില്‍ കളിച്ചുകൊണ്ടിരുന്ന രണ്ട് പിഞ്ചുബാലന്മാര്‍ തോട്ടില്‍ വീണ് മരിച്ചു. സഹോദരിമാരുടെ മക്കളായ ആദില്‍ ഫിറാസ് (7), മുഹമ്മദ് ഫഹ്ലാന്‍ (4) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. പൂക്കോട്ടൂര്‍ മാണിക്കംപാറയിലുള്ള അമ്മൂമ്മയുടെ വീട്ടിലായിരുന്നു കുട്ടികള്‍ ഉണ്ടായിരുന്നത്. ഉച്ചയ്‌ക്ക് ശേഷം രണ്ടരയോടെ വീടിനടുത്തുള്ള പരപ്പതോട്ടിലേക്ക് ഇവര്‍ കളിക്കാന്‍ പോവുകയായിരുന്നു.

മഴ പെയ്തതിനെത്തുടര്‍ന്ന് തോട്ടില്‍ കുത്തൊഴുക്കും വെള്ളവും കൂടുതലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും തോട്ടില്‍ കണ്ടെത്തിയത്. ആദില്‍ ഫിറാസ് മേല്‍മുറി സ്വദേശി അഫ്‌സലിന്റെ മകനാണ്. പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദില്‍.

മുഹമ്മദ് ഫഹ്ലാന്‍ കിഴിശേരി സ്വദേശി അബ്ദുല്‍ ജലീലിന്റെ മകനാണ്. കിഴിശേരിയിലെ സ്വന്തം വീടിന്റെ പണി നടക്കുന്നതിനാലാണ് ഫഹ്ലാനും ഉമ്മയും പൂക്കോട്ടൂരിലെ തറവാട്ടിലേക്ക് എത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ നിലവില്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മഴക്കാലമായതിനാല്‍ വീടിന് സമീപമുള്ള തോടുകളിലും കുളങ്ങളിലും കുട്ടികള്‍ ഇറങ്ങുന്നില്ലെന്ന് മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Tags: Malappuramdrown to death
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies