ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാവുന്നതാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്താകെ ഇത്തവണ 85.20% വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയനിരക്കില്‍ കുറവുണ്ടായിട്ടുണ്ട്.
ദേശീയതലത്തില്‍ വിവിധ മേഖലകളായി തിരിച്ചുള്ള ഫലത്തില്‍ തിരുവനന്തപുരം മേഖല വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് താഴെ പറയുന്ന ഔദ്യോഗിക പോര്‍ട്ടലുകള്‍ വഴി തങ്ങളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അറിയാന്‍ സാധിക്കും. www.cbse.gov.in, www.cbseresults.nic.in എന്നീ വെബ്‌സൈറ്റില്‍ റിസള്‍ട്ട് ലഭ്യമാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്‌കൂള്‍ കോഡും റോള്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വിശദമായ ഫലം ലഭ്യമാക്കാം. പരീക്ഷാ ഫലം വന്നതോടെ പ്രവേശന നടപടികളിലേക്കും ഉപരിപഠന തിരക്കുകളിലേക്കും വിദ്യാര്‍ത്ഥികള്‍ കടക്കുകയാണ്.















