സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം; തേനീച്ചയുടെ കുത്തേറ്റ് അധ്യാപകന് ദാരുണാന്ത്യം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം; തേനീച്ചയുടെ കുത്തേറ്റ് അധ്യാപകന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 06:14 pm IST
Facebook
Twitter
WhatsAppTelegram

രാജപുരം: വിരമിക്കല്‍ ആഘോഷങ്ങള്‍ക്കായി കാത്തിരിക്കെ വിധി തേനീച്ചയുടെ രൂപത്തിലെത്തി. കാസര്‍കോട് പനത്തടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സി. വിജയകുമാര്‍ (56) തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ ചാമുണ്ഡിക്കുന്ന് കീഴക്കേ തുമ്പോടിയിലെ കൃഷിയിടത്തിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന നാല് തൊഴിലാളികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

സ്വന്തം കൃഷിയിടത്തില്‍ കാട് വെട്ടിത്തെളിക്കുന്ന ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പോയതായിരുന്നു വിജയകുമാര്‍. തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടെ സമീപത്തെ പെരുന്തേനീച്ചക്കൂട്ടം ഇളകിവരികയും വിജയകുമാറിനെയും മറ്റുള്ളവരെയും അതിശക്തമായി ആക്രമിക്കുകയുമായിരുന്നു. തേനീച്ചയുടെ കുത്തേറ്റ് ബോധരഹിതനായി തെങ്ങിന്‍ ചുവട്ടില്‍ വീണ വിജയകുമാറിനെ ഉടന്‍ തന്നെ ബന്തടുക്കയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റ നന്ദകുമാര്‍, രാഘവന്‍, കേശവന്‍, ചന്ദ്രന്‍ എന്നിവര്‍ ചികിത്സയിലാണ്. ഈ മാസം 31-ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് വിജയകുമാറിന്റെ വിയോഗം. പനത്തടി സ്‌കൂളിലെ പ്രിയപ്പെട്ട അധ്യാപകന്റെ വേര്‍പാട് നാടിനെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ കണ്ണീരിലാഴ്‌ത്തി.

പരേതനായ ചന്ദ്രശേഖരന്‍ നായരുടെയും രത്‌നമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: അഞ്ജനാ അഖില്‍, വിഷ്ണു വിജയന്‍. മരുമകന്‍: ഡോ. അഖില്‍. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വേനല്‍ക്കാലത്ത് കാട് വെട്ടിത്തെളിക്കുമ്പോഴും കൃഷിപ്പണികളില്‍ ഏര്‍പ്പെടുമ്പോഴും തേനീച്ചക്കൂട്ടങ്ങള്‍ ഉണ്ടോ എന്ന് മുന്‍കൂട്ടി പരിശോധിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Tags: diedteacherhoneybee attack
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies