'ഇന്ത്യന്‍ പരിശീലകര്‍ക്ക് കഴിവില്ലേ?'; ഹോക്കി ഇന്ത്യയുടെ വിദേശി പ്രേമത്തിനെതിരെ പി.ആര്‍. ശ്രീജേഷ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ഇന്ത്യന്‍ പരിശീലകര്‍ക്ക് കഴിവില്ലേ?’; ഹോക്കി ഇന്ത്യയുടെ വിദേശി പ്രേമത്തിനെതിരെ പി.ആര്‍. ശ്രീജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2026, 09:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജൂനിയര്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് തന്നെ നീക്കം ചെയ്ത ഹോക്കി ഇന്ത്യയുടെ നടപടിക്കെതിരെ തുറന്നടിച്ച് മുന്‍ ഒളിമ്പ്യനും ഇതിഹാസ ഗോള്‍കീപ്പറുമായ പി.ആര്‍. ശ്രീജേഷ്. തന്റെ കീഴില്‍ ടീം പങ്കെടുത്ത അഞ്ച് ടൂര്‍ണമെന്റുകളിലും മെഡലുകള്‍ നേടിയിട്ടും, വിദേശ പരിശീലകന് വേണ്ടി വഴിമാറിക്കൊടുക്കാന്‍ ആവശ്യപ്പെട്ടത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണയായി മോശം പ്രകടനത്തിന്റെ പേരിലാണ് പരിശീലകര്‍ക്ക് സ്ഥാനം നഷ്ടപ്പെടാറുള്ളതെങ്കില്‍, തന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ വിനയാവുകയായിരുന്നുവെന്ന് ശ്രീജേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ശ്രീജേഷിന്റെ പരിശീലനത്തിന് കീഴില്‍ ജൂനിയര്‍ ഏഷ്യാ കപ്പില്‍ സ്വര്‍ണ്ണവും, ജൂനിയര്‍ ലോകകപ്പിലും സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പിലും വെങ്കലവും ടീം കരസ്ഥമാക്കിയിരുന്നു. സീനിയര്‍ ടീം കോച്ചിന്റെ താല്പര്യപ്രകാരം ജൂനിയര്‍ തലത്തിലും വിദേശി തന്നെ വേണമെന്നാണ് ഫെഡറേഷന്‍ അറിയിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യന്‍ ഹോക്കിയെ വികസിപ്പിക്കാന്‍ സ്വദേശി പരിശീലകര്‍ക്ക് സാധിക്കില്ലേ എന്ന് അദ്ദേഹം പരിഹസിച്ചു. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ പുരുഷ-വനിതാ ടീമുകളിലായി ആകെ നാല് പ്രധാന പരിശീലക സ്ഥാനങ്ങളിലും വിദേശികള്‍ക്കാണ് ഫെഡറേഷന്‍ മുന്‍ഗണന നല്‍കുന്നത്. ഈ നയം ദേശീയ പരിശീലകരുടെ ആത്മവീര്യം തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2036-ലെ ഒളിമ്പിക്‌സിനായി രാജ്യത്തെ കായികരംഗത്തെ സജ്ജമാക്കാന്‍ ശ്രീജേഷിനെപ്പോലുള്ളവര്‍ മുന്നോട്ട് വരണമെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഈ വര്‍ഷം മാര്‍ച്ചില്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ കായിക മന്ത്രിയുടെ ഈ കാഴ്ചപ്പാടിന് വിരുദ്ധമായാണ് ഹോക്കി ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ശ്രീജേഷ് ചൂണ്ടിക്കാട്ടി. ‘നമ്മുടെ രാജ്യത്തെ ഹോക്കിയെ വളര്‍ത്താന്‍ വിദേശികള്‍ തന്നെ വേണമെന്ന നിര്‍ബന്ധം എന്തിനാണ്? സ്വന്തം രാജ്യത്തെ പരിശീലകരില്‍ വിശ്വാസമര്‍പ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണം,’ ശ്രീജേഷ് കുറിച്ചു.

Tags: hockey indiaPR SREEJESHindian hockey team coach
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies